വെറും ഇരുപതു ദിവസങ്ങൾ കൊണ്ട് തടി കുറച്ച് വീണ നായർ കൂടുതൽ സുന്ദരിയായ പുതിയ ഫോട്ടോ കണ്ടോ

ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്നാണ് ബോഡി ഷെയിമിങ്. ശരീരത്തിന്റെ അമിത വണ്ണത്തെ തുടര്‍ന്ന് പലയിടത്തും പരിഹസിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇതിനോടകം പല നടിമാരും തുറന്ന് പറഞ്ഞു. എന്നാല്‍ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കാം എന്നല്ലാതെ, കളിയാക്കുന്നവര്‍ക്ക് വേണ്ടി വണ്ണം കുറയ്ക്കില്ല എന്ന് ചില നടിമാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതേ സമയം ആരോഗ്യത്തിന് വേണ്ടിയും ഇഷ്ടമുള്ള വേഷം ധരിക്കാന്‍ വേണ്ടിയും ഭൂരിഭാഗം നായികമാരും തടി കുറയ്ക്കുന്നതാണ് ഇപ്പോള്‍ ട്രെന്റിങ് ആകുന്നത്. ഉണ്ണി മുകുന്ദന്റെ ഡയറ്റ് ഫോളോ ചെയ്ത് നടി അനു സിത്താര തടി കുറച്ചത് കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശരീരഭാരം കുറച്ച് കൂടുതൽ സ്ലിമ്മായ ശേഷമുള്ള അനുവിന്റെ ഫോട്ടോകളും ഇന്റര്‍നെറ്റിൽ ഷെയര്‍ ചെയ്യപ്പെട്ടു.

അനു സിത്താരയ്ക്ക് പിന്നാലെ ഇതാ നടി വീണ നായരും തടി കുറച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ. വീണയും ലോക്ക് ഡൗണ്‍ കാലം ഉപകാരപ്രദമാക്കുകയാണ്. ശരീരഭാരം കൂടുതലായി ഉള്ളപ്പോഴും, ഇപ്പോള്‍ വണ്ണം കുറഞ്ഞതിന് ശേഷവും ഉള്ള ചിത്രം വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചാടിയ വയര്‍ പാടെ പോയെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഒരു മാസം കൊണ്ട് ആറ് കിലോ ശരീര വണ്ണം കുറച്ചു എന്നാണ് വീണ പറയുന്നത്. ഫിറ്റ് ട്രീറ്റ് കപ്പിള്‍സിന്റെ ട്രെയിനിങിലാണ് വീണ തടി കുറച്ചത്. പുതിയ ലുക്കിന് കൈയ്യടിയ്ക്കുകയാണ് ആരാധകര്‍. ആര്യ, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ വീണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റ് എഴുതിയിട്ടുണ്ട്.അമിത വണ്ണത്തെ തുടര്‍ന്ന് പലപ്പോഴും കളിയാക്കലുകള്‍ കേട്ട നടി കൂടിയാണ് വീണ. ഇടക്കാലത്ത് ഒന്ന് കുറച്ചിരുന്നുവെങ്കിലും വീണ്ടും വണ്ണം വയ്ക്കുകയായിരുന്നുവെന്ന് നടി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്യുന്ന വീണ നായര്‍ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും, സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വീണാ നായർ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ പങ്കുവെക്കാറുണ്ട്. അടുത്തിടെ പുതുതായി ആരംഭിച്ച യൂ ട്യൂബ് ചാനൽ വഴിയും വീണ തന്റെ വിശേഷങ്ങളും മറ്റും പങ്ക് വയ്ക്കാറുണ്ട്. ലോക് ഡൗണിനു ശേഷം, ദുബായിൽ നിന്നും അടുത്തിടെയാണ് കേരളത്തിലേക്ക് വീണ മടങ്ങി എത്തിയത്. ദുബായിൽ നിന്നും നാട്ടിലെത്തിയ വീണ പങ്കിട്ട ഒട്ടുമിക്ക പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ഏറ്റവും ഒടുവിലായി വീണ പങ്ക് വച്ച ഒരു ചിത്രവും കുറിപ്പും ആണ് വൈറൽ ആകുന്നത്. കാഞ്ചീപുരം,സാരിയിൽ സുന്ദരി ആയിട്ടാണ് വീണ ചിത്രത്തിൽ എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തുകയാണ് വീണ. ആര്യയ്‌ക്കൊപ്പം കോമഡി സ്റ്റാര്‍സിലെ പുതിയ എപ്പിസോഡില്‍ ആണ് വീണ എത്തുന്നത്. “നാളുകൾക്കു ശേഷം, ബിഗ്‌ബോസിന്‌ ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നിൽ, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സിൽവർ ആഭരണങ്ങൾ,ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത്‌ ആര്യയുടെ കാഞ്ചിവരം സാരി കളക്ഷനിൽ നിന്നുമുള്ള ഈ സാരിയും ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിന്റെ വേദിയിൽ”, എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് വീണ പുതിയ സന്തോഷം പങ്കിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *