സവാളയുടെ കറുത്ത പാളിയിൽ നിന്ന് ബ്ലാക്ക് ഫങ്കസ് ഉണ്ടാകുമോ? സത്യാവസ്ഥ അറിയണോ? വായിച്ചു നോക്കൂ.

കൊവിഡ് മഹാമാരി അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് എന്ന അണുബാധ ആളുകളെ ബാധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച നിരവധി പേരിലാണ് ഈ ഫംഗസ് അണുബാധ ഉണ്ടായത്. നമ്മുടെ കേരളത്തിലും ഇത് എത്തിയെങ്കിലും വ്യാജ വാർത്തകളാണ് കൂടുതൽ പ്രചരിക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്നത് സവാളയും ഫ്രിഡ്ജും ചേർത്തുള്ളതാണ്. സവാളയും ഫ്രിഡ്ജും ബ്ലാക്ക്ഫoഗസിന് കാരണമാകുന്നുവെന്ന ഹിന്ദിയിൽ വന്ന ഫെയ്സ് ബുക്ക് പോസ്റ്റാണ് വൈറലായി മാറിയിരുന്നു. ‘ ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം.

അടുത്ത തവണ നിങ്ങൾ സവാള വാങ്ങുമ്പോൾ അതിൻ്റെ പുറത്തെ കറുത്ത പാളി നിങ്ങൾ ശ്രദ്ധിക്കണം. ശരിക്കും അതാണ് ബ്ലാക്ക് ഫംഗസ് ‘ അതുപോലെ റഫ്രിജറേറ്ററിനകത്തെ റബ്ബറിൽ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫoഗസിന് കാരണമാകാം.ഇത് അവഗണിച്ചാൽ ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുന്ന ഭക്ഷണ പദാർത്ഥത്തിലൂടെ നിങ്ങളുടെ ശരീരത്തിൽ ബ്ലാക്ക് ഫംഗസ് എത്തും’ തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.

ഫ്രിഡ്ജിലെ തണുത്ത പ്രതലത്തിൽ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ഉണ്ടാവാം. എന്നാൽ ഇത്ബ്ലാക്ക് ഫoഗസിന് കാരണമാവുകയില്ല. എന്നാൽ മറ്റു ചില രോഗങ്ങൾക്ക് കാരണമായേക്കാവുന്നതിനാൽ ഫ്രിഡ്ജ് ശുചിയായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയെന്നാണ് ന്യൂഡല്‍ഹി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗർ പറയുന്നത്. ഉള്ളിയുടെ പുറത്ത് കാണുന്ന കറുപ്പ് മണ്ണിലുണ്ടാവുന്ന ചില ഫംഗസ് മൂലമുണ്ടാവുന്നതാണ്.

ഇത് ചിലപ്പോൾ ഫുഗസ് അണുബാധയ്ക്ക് കാരണമാകാമെങ്കിലും അതിനാൽ വൃത്തിയിൽ കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.പക്ഷേഒരിക്കലും ബ്ലാക്ക് ഫംഗസിന്കാരണമല്ലെന്നും ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍. നവാംഗെ പറഞ്ഞു. നമ്മുടെ പരിസ്ഥിതിയിൽ കാണപ്പെടുന്ന മ്യൂക്കോോമി സൈറ്റുകളായ ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണമാവുന്നത്. പ്രമേഹം, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്. ഇത്തരം ആളുകളുടെ ശ്വാസകോശത്തിൽ ഫംഗസ് പ്രവേശിക്കുന്നതു വഴിയാണ് ഈ രോഗബാധ ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *