സിനിമ കഥയിൽ പോലും കാണാത്ത വഴിത്തിരിവാണ് കൊല്ലം അഞ്ചലിലെ ഒരു മിസിങ് കേസില്‍ ഉണ്ടായത്. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ പത്തനംതിട്ട പൊലീസിന് നിര്‍ണായ വിവരം ലഭിക്കുകയായിരുന്നു. ഷാജി കൊല്ലപ്പെട്ടതാണെന്നാണ് ലഭിച്ച വിവരം. ഇന്നലെ മദ്യലഹരിയില്‍ എത്തിയ ഒരു മധ്യവയസ്ക്കന് പൊലീസ് സ്റ്റേഷനില്‍ വന്ന് മരിച്ചയാള്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞു എന്നു പറഞ്ഞതോടെയാണ് രണ്ടര വര്‍ഷം മുമ്ബു നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ ആദ്യം വകവച്ചില്ല.
എന്നാൽ ഇയാള്‍ ആ ദിവസം മുഴുവന്‍ പൊലീസില്‍ കഴിച്ചു കൂട്ടി. മദ്യ ലഹരി വിട്ടിതിന് ശേഷവും താന്‍ സ്വപ്നത്തില്‍ കണ്ട കാര്യത്തില്‍ ഉറച്ചു നില്ക്കുന്നതായി ആവര്‍ത്തിച്ചു. ഇതോടെയാണ് പൊലീസ് ഇതില്‍ അന്വേഷണം നടത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കവെ മരിച്ച വ്യക്തിയുടെ സഹോദരനും മാതാവും കസ്റ്റഡിയിലാകുകയായിരുന്നു.ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഷാജി പീറ്റര്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു മോഷണക്കേസില്‍ പ്രതിയായിരുന്നു. ഏരൂര്‍ പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസ് ഇയാളെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ ഷാജി നാടുവിട്ട് മലപ്പുറത്തേക്ക് പോയി എന്നാണ് പറഞ്ഞിരുന്നത്. നാട്ടുകാരോടും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. പോലീസ് കസ്റ്റഡിയില്‍ ഷാജി പീറ്ററുടെ അമ്മയും സഹോദരനും കുറ്റം സമ്മതിച്ചു.
സഹോദരനുമായി വഴക്കിനിടെ ഷാജി തലയ്ക്കടിയേറ്റ് ബോധരഹിതനാകുകയും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കിണറിന് സമീപം കുഴിച്ചിട്ടു എന്നാണ് മൊഴി. ഇതേത്തുടര്‍ന്ന് ഷാജിയുടെ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഭിച്ച വിവരങ്ങള്‍ സത്യമാണെന്നാണ് പൊലീസ് പറയുന്നത്. ഷാജിയെ കാണ്മാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. വീടിനോട് ചേര്‍ന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.