കഞ്ചാവ് കേസില്‍ നടന്‍ അറസ്റ്റില്‍… നാണക്കേടില്‍ സിനിമ മേഖല.സിനിമ താരങ്ങളുടെ ധാരാളം കഞ്ചാവ് കേസും അല്ലാത്ത ഡ്രഗ് ഡീൽസ് നാം സ്ഥിരം വാർത്തയിൽ കാണുന്നതാണ്.ഇന്നലെ മുതൽ മറ്റൊരു കഞ്ചാവ് വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.പാലക്കാട് നടന്ന കഞ്ചാവ് വേട്ടയിൽ അരക്കോടി രൂപയുടെ കഞ്ചാവ് വേട്ട നടന്നപ്പോൾ അകത്താക്കുന്നത് ഒരു സിനിമ നടൻ എന്ന വാർത്ത ആയിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
കേസില്‍ പ്രതി തൃത്താല തച്ചറംകുന്ന് സ്വദേശി അമീര്‍ അബ്ബാസിനെ എക്സൈസ് പിടികൂടിയത് . ഇയ്യാളില്‍ നിന്നും അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവര്‍ത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിന് സമീപം ഒളിപ്പിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. വിപണിയില്‍ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. അതെസമയം പിടിയിലായ പ്രതി കിളിചുണ്ടന്‍ മാമ്ബഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്‍റൈന്‍ ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കഞ്ചാവ് കേസില്‍ നടന്‍ അറസ്റ്റില്‍… നാണക്കേടില്‍ സിനിമ മേഖല.കഞ്ചാവ് കേസില്‍ നടന്‍ അറസ്റ്റില്‍… നാണക്കേടില്‍ സിനിമ മേഖല.