ഈ പോലീസുകാരന്‍ ചെയ്തതറിഞ്ഞാല്‍ നമിച്ചുപോകും; പ്രസവവേദനയില്‍ നീറിയ സുലോചനയുടെ വേദന അകറ്റിയ.!

ഈ പോലീസുകാരന്‍ ചെയ്തതറിഞ്ഞാല്‍ നമിച്ചുപോകും; പ്രസവവേദനയില്‍ നീറിയ സുലോചനയുടെ വേദന അകറ്റിയ സെയ്ദ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് സൈദ് അബു താഹിർ എന്ന പൊലീസുകാരനാണ്.മത വേറിയന്മാർ കാണു എന്ന തലക്കെട്ടിലാണ് ഇപ്പോൾ സൈദിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തിരിച്ചിറ പള്ളിയിലെ റോഡിൽ പട്രോളിംഗിന് ഇടയിൽ നിൽക്കുന്നതിനു ഇടയിൽ ആണ് റോഡിലൂടെ മൂന്നു പേര് ഒരുമിച്ചു നടന്നു വരുന്നത് കാണുന്നത്. അതിൽ ഒരു സ്ത്രീ പൂർണ്ണ ഗർഭിണി ആയിരുന്നു.അവൾ പ്രസവ വേദനയിൽ പുളയുന്നുണ്ടായിരുന്നു.ഏറെ ബുദ്ധിമുട്ടി നടക്കുന്ന അവളോട് സൈദ് കാര്യങ്ങൾ തിരക്കിയിട്ടു സംഭവമറിഞ്ഞപ്പോൾ സൈദ് ഞെട്ടി.

സുലോചന എന്ന ആ യുവതിക്ക് പ്രസവ വേദന വന്നപ്പോൾ ഭർത്താവു ഏഴുമലൈ അവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.പക്ഷെ ചില സന്ഗീർണ്ണതകൾ ഉണ്ടായിരുന്നു.ഡോക്റ്റർമാർ സിസേറിയൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടു.എന്നാൽ അതിനു രക്‌തം ആവശ്യം വരും.ആശുപത്രിയിൽ സുലോചനയുടെ രക്ത ഗ്രൂപ് ആയ ഓ പോസിറ്റീവ് രക്തം കുറവാണ്.അതിനാൽ അവർ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു.ലോക് ഡൗൺ കാരണം വണ്ടി കിട്ടിയില്ല ഈ സമയമാണ് സൈദ് അവരെ കണ്ടത്.പിന്നെ ഒട്ടും വൈകിയില്ല സൈദ് അവരെ വേറെ ഒരു ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള സൗകര്യം ഏർപ്പാടാക്കി.യോജിക്കുന്ന രക്ത ഗ്രൂപ് കിട്ടാനും അധികം ബുദ്ധിമുട്ട് എടുത്തില്ല.സൈദിന്റെ രക്തവും ഓ പോസിറ്റിവ് ആയിരുന്നു.അദ്ദേഹം രക്തം ധാനം നൽകുകയും സർജറി കഴിയുന്നത് വരെ കൂടെ നിൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *