മമ്മൂട്ടിക്കെതിരെ തുറന്നടിച്ച് യുവതി സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു നടുക്കത്തോടെ ആരാധകർ

ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിക്കാത്തതിന് നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി എംഎസ്എഫ്. മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയയാണ് തന്റെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അബ്ദുറബ്ബിനെ വിമർശിച്ച മമ്മൂട്ടി ഇപ്പോൾ എന്തുകൊണ്ട് പ്രതികരിക്കില്ലെന്ന ചോദ്യമാണ് ഫാത്തിമ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്. മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അവർ പറഞ്ഞു.

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്താൻ ഉദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾക്കും പുതുതായി നിയമിച്ച അഡ്മിനിസ്റ്റേറ്റർക്കുമെതിരെ കേരളത്തിൽ ചിലർ ബോധപൂർവ്വം പ്രതിഷേധിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. സിനിമ മേഖലയിലെ ചിലരും വികസനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ വ്യക്തമായ തെളിവുകൾ നിരത്തി ലക്ഷദ്വീപി കളക്ടർ അസ്കർ അലി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവർ നിരാശരാകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് പറഞ്ഞു. എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ ഉന്നംവെച്ചാണ് മജീദിന്റെ വിമർശനം എന്നാണ് റിപ്പോർട്ട്.1996-ൽ ഖമറുന്നീസ അൻവറിനു ശേഷം വനിതാ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് മത്സരിപ്പിച്ചിട്ടില്ല. എന്നാലിക്കുറി ഫാത്തിമ തഹ്ലിയ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തഹ്ലിയയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വർഷങ്ങളായി വനിതാ ലീഗിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞ് തഹ്ലിയയെ പരിഗണിക്കരുതെന്ന് ആവശ്യം ഉയർന്നു. തഹ്ലിയ സ്വയം പിആർ വർക്ക് നടത്തുകയാണെന്നാണ് വനിതാ ലീഗ് പ്രവർത്തകരുടെ പരാതി. ഇതോടെയാണ് വിമർശനവുമായി കെപിഎ മജീദ് രംഗത്തെത്തിയത്. കണ്ണൂരിൽ വനിതാ ലീഗിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മജീദ് വിമർശനം ഉന്നയിച്ചത്. വനിതകൾക്ക് പ്രാധിനിത്യം നൽകണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അതിനു മുമ്പ് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തഹ്ലിയയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഖമറുന്നീസ അൻവർ, നൂർബീന റഷീദ്, കുത്സു ടീച്ചർ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ, ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. എസ്കെഎസ്എസ്എഫ് പതാക ഉയർത്തുന്നത് ഡിവൈഎഫ്ഐ തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ? പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.” ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *