ബഷീര്‍ ബഷി മൂന്നാമതും കെട്ടി; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എല്ലാത്തിലും ഉപരി മാതൃകാ ഭർത്താവ്, തുടങ്ങിയ നിലകളിൽ നിറയെ ആരാധകർ ഉള്ള താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. ബിഗ് ബോസ് ഒന്നാം സീസൺ മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ബഷീർ ബഷിയും കുടുംബവും. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്ലോഗേഴ്‌സായും പ്രേക്ഷകരിൽ നിറയാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കിട്ട ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.യൂ ട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമത് സ്ഥാനം പിടിച്ചെടുത്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് ലക്ഷകണക്കിന് ആളുകളാണ്. സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും വിവാഹച്ചടങ്ങിനെന്ന പോലെ ബഷീർ സുഹാനയെ വീണ്ടും താലിചാർത്തിയതും ഒക്കെയാണ് വീഡിയോയുടെ രസം കൂട്ടുന്നതും. നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങൾ ഒരു അത്ഭുതം തന്നെയാണ് മനുഷ്യ എന്ന് പറഞ്ഞു തുടങ്ങുന്ന നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകർ നൽകുന്നത്.ബഷീർ ഇക്കയ്ക്ക് നല്ല ഒത്തൊരുമ ഉള്ള ഭാര്യമാരെ ആണ് കിട്ടിയത് അത് വലിയ ഭാഗ്യമാണ്.

കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ മാഷാ അള്ളാഹ്. ഈ ലോക്ക് ഡൗൺ സമയത്ത് ഒരു കല്യാണം കാണാൻ പറ്റീയതിൽ സന്തോഷം. ക്യൂട്ട് ഫാമിലി, എന്നും എക്കാലവും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ സ്നേഹം. എന്ത് പറയണമെന്നറിയില്ല….. എല്ലാവരെയും ഒത്തിരി ഇഷ്ടാണ് എന്നും ആരാധകർ കമന്റുകൾ നൽകുന്നുണ്ട്.അടുത്തിടെ ഏതുഭാര്യയോടാണ് കൂടുതൽ ഇഷ്ടം എന്ന് ആരാധകർ ബഷീറിനോട് ചോദിച്ച ചോദ്യം ഏറെ വൈറലായിരുന്നു. തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രയോരിറ്റി ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ് എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *