വാക്‌സിന്‍ സ്വീകരിച്ച ശേഷം പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

വാക്‌സിന്‍ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാം ഇപ്പോൾ അതി വേഗം രോഗം വ്യാപിച്ചു കൊണ്ട് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് സാമൂഹിക അകലം പാലിച്ചും പരമാവധി വീട്ടിൽ നിന്ന്‌ ഇറങ്ങാതെയും ഡബിൾ മാസ്ക്ക് ധരിച്ചും എല്ലാം കോവിഡിനെ നമ്മൾ പ്രതിരോധിക്കുകയാണ് ഇതിനു ഇടയിൽ വാക്സിനേഷൻ നടപടി പുരോഗമിക്കുന്നുണ്ട് .വാക്സിൻ സ്വീകരിക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യം.ആരോഗ്യ പ്രവർത്തകർ ഈ കാര്യം ഓർമ്മപ്പെടുത്തുന്നുമുണ്ട്.കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ഒപ്പം ആരോഗ്യ കാര്യങ്ങളിൽ എന്തെങ്കിലും പ്രതേകിച്ചു ശ്രദ്ധിക്കേണ്ടത് ഉണ്ടോ പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട് ഇത്തരക്കാർക്ക് വേണ്ടി മൂന്നു ടിപ്സ് പങ്കു വെക്കുകയാണ് സെലിബ്രിറ്റി ന്യൂട്ടീഷൻ പൂജ മഹിജ.വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ കാര്യമാണ് പൂജ വിശദീകരിക്കുന്നത്ഒന്ന്.

വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ പിശുക്ക് വേണ്ട കാരണം ശരീരത്തിലെ നിർജലീകരണം വാക്സിൻ കുത്തി വെച്ച ഭാഗത്തെ വേദനയും അസ്വസ്ഥയും അനുഭവപ്പെടാൻ ഇടയാക്കും വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസും പഴം ജ്യൂസും ജലാംശം കൂടിയ പഴം എന്നിവ എല്ലാം കൂടുതൽ ആയി കഴിക്കണം.പ്രതിരോധ ശേഷി അടക്കം ആരോഗ്യത്തിന്റെ അടിസ്ഥനപരമായ മിക്ക കഴിവുകളും ശരീരത്തിലെ ജലാംശം നേരിട്ട്സ്വാധീനിക്കുന്നുണ്ട്.അതിനാൽ വെള്ളം കുടിക്കാൻ എപ്പോഴും കരുതൽ എടുക്കുക.രണ്ട് വാക്സിൻ എടുക്കുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപും എടുത്ത ഒന്നോ രണ്ടോ ദിവസത്തിനു ശേഷവും മ ദ്യ പാനം വേണ്ട ദീര്ഘമായ സമയത്തേക്ക് മ ദ്യ പി ക്കാതെ ഇരിക്കാൻ സാധിക്കും എങ്കിൽ ഏറ്റവും ഉത്തമം. മൂന്ന് . വാക്സിനേഷനും മുൻപും ശേഷവും രാത്രി ഉറക്കം ശ്രദ്ധിക്കുക നന്നായി ഉറങ്ങി എങ്കിൽ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാൻ സജ്ജമാകൂ ഒറ്റ രാത്രിയിലെ ഉറക്കം മോശമായാൽ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലത്തിൽ വരാതെ ഇരിക്കാൻ കാരണമാകും.

തെരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് വാക്സിൻ ലഭിക്കുക. കൊവിൻ വെബ് പോര്‍ട്ടലിൽ മൊബൈൽ നമ്പറും ആധാര്‍ നമ്പറും ഒടിപിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതെങ്കിൽ അധികം കാത്തു നിൽക്കാതെ വാക്സിൻ സ്വീകരിച്ചു മടങ്ങാം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വാക്സിനേഷൻ കേന്ദ്രത്തിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. പോര്‍ട്ടലിൽ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് അറിയാനും വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാനും മാര്‍ഗമുണ്ട്. ഒരു മൊബൈൽ നമ്പര്‍ ഉപയോഗിച്ച് നാലു പേര്‍ക്കു വരെ രജിസ്റ്റര്‍ ചെയ്യാൻ കഴിയും. ആധാര്‍ നമ്പറിനു പകരം ഡ്രൈവിങ് ലൈസൻസ്, പാൻ കാര്‍ഡ്, പാസ്പോര്‍ട്ട്, എൻപിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഉപയോഗിക്കാം. ഈ രേഖ വാക്സിനേഷൻ സമയത്ത് കൈയ്യിൽ കരുതണം.

Leave a Reply

Your email address will not be published. Required fields are marked *