സംഗീത സംവിധായകൻ എം ജയചന്ദ്രൻ പറഞ്ഞത് കേട്ടോ അമ്പരന്ന് ആരാധകർ

മലയാള ചലച്ചിത്രങ്ങളിൽ പിന്നണി പാടില്ലെന്ന വിജയ് യേശുദാസിന്റെ തീരുമാനത്തെക്കുറിചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് മലയാളസിനിമയിൽ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിജയ് യേശുദാസിന്റെ തീരുമാനം പ്രതിഫല കാര്യത്തിൽ കടുംപിടുത്തം പാടില്ലെന്നും പല ഉപദേശവുമായി അനുകൂലികളും പ്രതികൂലികളും സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുന്നേറുന്നതിനിടെയാണ് സംഗീതസംവിധായകൻ എം ജയചന്ദ്രന്റെ പ്രതികരണം .ജീവിക്കാൻ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ല എന്നാണ് ജയചന്ദ്രൻ തുറന്നു പറഞ്ഞിരിക്കുന്നത് വിജയ് വാദത്തിന് പിന്നാലെ വനിതാ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

മലയാളസിനിമയിൽ ഏറ്റവും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർ സംഗീതസംവിധായകർ തന്നെയാണ് മലയാള സംഗീതത്തെ കുറിച്ച് വ്യാവസായികമായി ചിന്തിക്കുമ്പോൾ പ്രൊഡ്യൂസർമാർക്ക് അതിലപ്പുറം ചിലവാക്കാൻ ആകാത്ത അവസ്ഥയുമുണ്ട് രണ്ടു വശത്തുനിന്നും അതിനെ കാണേണ്ടതുണ്ട് കന്നടയോ തെലുങ്കോ ഹിന്ദിയോ ഒക്കെ വെച്ച് നോക്കുമ്പോൾ അവർക്ക് കിട്ടുന്നതിന്റെ 10% എങ്കിലും കിട്ടാൻ നമ്മൾ അർഹരല്ലേ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് വലിയ കഷ്ടമാണത് മലയാളത്തിൽ ബാബുരാജ് മുതൽ രവീന്ദ്രൻ മാസ്റ്ററോ ജോൺസൺ മാസ്റ്ററോ വരെയുള്ളവർ എല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടിയവരാണ് ഗായകർക്ക് പിന്നെയും ഗുണങ്ങളുണ്ട് അവർക്ക് ചോദിക്കുന്ന പണം കിട്ടുന്നുണ്ട് പലപ്പോഴും അത് സംഗീതസംവിധായകർ തന്നെയാണ് കയ്യിൽ നിന്ന് നൽകേണ്ട അവസ്ഥയുമുണ്ട് ഇങ്ങനെയൊക്കെ ആണെങ്കിലും സംഗീതത്തോടുള്ള പാഷൻ ആണ് ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *