മഹാനടൻ മമ്മൂട്ടിയുടെ മകൾ എന്നിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി തന്റെതായ ജീവിതവഴികളിൽ ആണ് സുറുമി സിനിമയുടെ തിരശ്ശീലയിൽ ഇല്ലെങ്കിലും ബാപ്പയുടെ അഭിമാനമാണ് ഈ മകളും കാരണങ്ങൾ പലതാണ് അറിയേണ്ടതാണ് ഈ ജീവിതം സുറുമിക്ക് ഉള്ളത് മമ്മൂട്ടിയുടെ മകളെന്ന മേൽവിലാസമോ ദുൽഖറിന്റെ സഹോദരി എന്നുള്ള മേൽവിലാസമോ മാത്രമല്ല രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യ കൂടിയാണ് സുറുമി എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായി വരകളുടെ ലോകത്താണ് അവൾ അച്ഛനെയും സഹോദരനെയും പോലെ സിനിമയിൽ എത്താതെ ചിത്ര രചനയാണ് തന്റെ ഇഷ്ടം മേഖലയാണ് സുറുമി തന്റെ ഇഷ്ട മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രണവും ദുൽഖറും നായകൻമാരായി എത്തിയെങ്കിൽ കൂടിയും മോഹൻലാലിന്റെ മകൾ വിസ്മയയും മമ്മൂട്ടിയുടെ മകൾ സുറുമീയും സിനിമാ മേഖലയിലേക്ക് എത്തിനോക്കുക പോലും ചെയ്തിട്ടില്ല അതേസമയം താൻ എന്തുകൊണ്ടാണ് സിനിമയിലെക്ക് എത്താത്തത് എന്ന് സുറുമി തുറന്നുപറയുന്നു കാരണം ഇങ്ങനെ സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ തനിക്ക് കഴിയില്ല
അഭിനയം ഭയം ആണെന്നും താൽപര്യക്കുറവുണ്ടെന്നും സുറുമി പറയുന്നു എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ വാപ്പ ഒരിക്കലും ഒരു കാലത്തും തന്നെ നിർബന്ധിച്ചിട്ടില്ല എന്തു ചെയ്യാനും എന്ത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നു അതുകൊണ്ട് തന്നെയാണ് ചിത്രരചന തെരഞ്ഞെടുത്തതെന്ന് സുറുമി പറയുന്നു അഭിനയിക്കുന്നില്ലെങ്കിലും.സിനിമയുടെ പിന്നിൽ നിന്ന് പ്രവർത്തിക്കാമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് സാധിക്കുമോ എന്ന് അറിയില്ലെന്നും സുറുമി തുറന്നുപറയുന്നു കുട്ടിക്കാലം മുതലേ വരയ്ക്കാറുണ്ട് എന്നും വീട്ടിൽ വാപ്പയും ഉമ്മയും സഹോദരനും അടക്കം എല്ലാവരും തനിക്ക് പ്രോത്സാഹനം നൽകി വിവാഹശേഷം വിദേശത്തായിരുന്നു സുറുമി ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി എല്ലാവരും ഇവിടെ ഉള്ളപ്പോൾ അവർക്കൊപ്പം നിൽക്കാൻ താൻ ആഗ്രഹിക്കുന്നു ചെന്നൈയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയ സുറുമി പിന്നീട് പഠനം നടത്തിയത് ലണ്ടനിലായിരുന്നു