ഒറ്റദിവസംകൊണ്ട് 40 ലക്ഷംപേര്‍കണ്ടു നരേന്ദ്രമോദിവരെകേട്ട് ഞെട്ടിയ ദേവികമോളുടെപാട്ട് പറഞ്ഞത് കേട്ടോ

ഇപ്പോൾ കേരളത്തിലെ മുഴുവൻ അഭിമാനമായി മാറുകയാണ് ദേവിക എന്ന പൊന്നുമോൾ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഈ ഒമ്പതാം ക്ലാസ്കാരി പാടിയ ഒരു പാട്ട് കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ദേവികയുടെ ഈ ഗാനം ഇന്ത്യ മുഴുവൻ തരംഗമായി മാറുകയാണ് തിരുവനന്തപുരം തിരുമല സ്വദേശിനിയാണ് എസ് എസ് ദേവിക ഹിമാചൽപ്രദേശിന്റെ തന്നത് നാടോടിഗാനം അതിമനോഹരമായി പാടി ആണ് ദേവിക ദേശീയ ശ്രദ്ധ നേടിയത് “ചെമ്പ കിതനി ദൂർ” എന്ന ഗാനം കേട്ട് ഹിമാചൽ മുഖ്യമന്ത്രി ദേവികയെ അവിടേക്ക് ക്ഷണിക്കുകവരെ ചെയ്തിരിക്കുകയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന പഠനത്തിന്റെ ഭാഗമായാണ് ടീച്ചർ ദേവികയുടെ നിർദ്ദേശത്തെത്തുടർന്ന് യൂട്യൂബിൽ കണ്ട ദേവിക ഈ പാട്ട് പഠിച്ചത്

എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു നിമിഷനേരം കൊണ്ട് വൈറൽ ആവുകയായിരുന്നു.തന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ അതേസമയം ഹിമാചലി ഉച്ചാരണത്തോടെയാണ് ദേവിക ആലപിച്ചത് കേരളത്തിന്റെ മകൾ ദേവിക ഹിമാചൽപ്രദേഷിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നു നിനക്ക് വളരെ നന്ദി കുട്ടി ഏക ഭാരത് ശ്രേഷ്ഠ ഭാരത് പ്രചാരണത്തിന് ഭാഗമായി ഈ ഗാനം ആലപിക്കുക വഴി പ്രിയപ്പെട്ട കുട്ടി നീ ഹിമാചൽപ്രദേഷിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുക മാത്രമല്ല മുഴുവൻ സംസ്ഥാനത്തിന്റെയും ഹൃദയം കവരുകയും ചെയ്തു എന്നാണ് ഹിമാചൽ മുഖ്യമന്ത്രിയുടെ ട്വീറ്റ് ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം. അവളുടെ ശ്രുതി മധുരമായ ആലാപനം ഏക് ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അന്തസ്സ് ശക്തിപ്പെടുത്തുന്നു എന്നു കുറിച്ചാണ് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ 40 ലക്ഷത്തിലേറെ പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *