സ്വന്തം മകളെ രക്ഷിക്കാൻ വേണ്ടി ഈ അച്ഛൻ ചെയ്ത പണി കണ്ടോ ഏത് അറ്റം വരയും പോകും

തോമസ് തന്റെ മകളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഠിക്കാൻ മിടുക്കി, എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിരുന്ന തന്റെ മകൾ പെട്ടെന്ന് മൂകയായി. ആരോടും അധികം മിണ്ടുന്നില്ല. വീട്ടിൽ വന്നാൽ പഠിത്തത്തിൽ ആണ് ശ്രദ്ധ. പക്ഷെ പരീക്ഷകളിൽ തോൽക്കുന്നു. മകളോട് കാര്യം തിരക്കിയിട്ട് ഒന്നും പറയുന്നുമില്ല. സ്കൂളിലും തിരക്കി. പക്ഷെ ആർക്കും ഒന്നും അറിയില്ല. കൂട്ടുകാരും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്. പക്ഷെ സത്യം അതല്ല. എന്തോ പ്രശ്നമുണ്ടെന്ന് തോമസിന് ഉറപ്പുണ്ടായിരുന്നു. തോമസ് മകളെ ഡോക്ടറിനെ കാണിച്ചു. കാര്യമുണ്ടായില്ല.ഓരോ ദിവസം കഴിയുംതോറും അവളുടെ അവസ്ഥാ മോശമായി വന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല.

പക്ഷെ തോമസ് തളർന്നില്ല. മോള് പോകുന്ന ഏതോ ഒരിടത്താണ് പ്രശ്നം. വീട്ടിൽ താൻ എപ്പോഴും കൂടെയുണ്ട്. വീട്ടിലല്ല പ്രശ്‌നം. സ്കൂളിൽ അല്ലെങ്കിൽ സ്കൂളിൽ പോകുന്ന വഴിക്ക്. കണ്ടു പിടിക്കണം. തോമസ് തീരുമാനിച്ചിരുന്നു. അതിനു അയാൾ ചെയ്തത് എന്താണെന്ന് അറിയുമോ? എന്നും മകളുടെ തല കെട്ടി കൊടുക്കുന്നത് തോമസ് ആണ്.അയാൾ മുടി കെട്ടി കൊടുക്കുന്ന സമയത് മകളറിയാതെ ഒരു സൗണ്ട് റെക്കോർഡർ മുടിയിൽ സെറ്റ് ചെയ്തു.എന്നിട് മകൾ തിരിച്ചു വരാൻ കാത്തിരുന്നു. മകൾ തിരിച്ചു വന്നയുടൻ അയാൾ റെക്കോർഡിങ്‌സ് മുഴുവനും കേട്ട് നോക്കി.ഹോം വർക്ക് ഒക്കെ ചെയ്തിട്ടാണ് മകൾ സ്കൂളിൽ പോകുന്നത്. പക്ഷെ ടീച്ചർ അവളെ മോശമായ ഭാഷയിൽ വഴക്കു പറയുന്നു. കുട്ടിയെ ഉപദ്രവിക്കുന്നു. എന്തെങ്കിലും ചെയ്യണം, സ്കൂളിൽ അറിയിച്ചിട് കാര്യമില്ല. തന്റെ മകൾ ഒരു പക്ഷെ രെക്ഷപെട്ടേക്കും. പക്ഷെ ആ ടീച്ചർ ഏതു പോലെ വേറെ കുട്ടികളോട് ചെയ്‌താൽ തോമസ് ആ റെക്കോർഡിങ്‌സ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. കേട്ടവരെല്ലാം തോമസിനെ പിന്തുണച്ചു. സ്കൂളിന് ടീച്ചറെ പുറത്താകേണ്ടി വന്നു കൂടാതെ നിയമ നടപടിയും എടുത്തു. വീട്ടിലെ പ്രശ്നങ്ങളാണ് അവർ കുട്ടികളുടെ നേരെ കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *