മലയാളം അറിയാതെ 2 വയസില്‍ അമ്പലപ്പുഴ പാടിയ സിവ ധോണി മലയാളം സീരിയല്‍ പാട്ട് പാടുന്ന കേട്ടോ? ഞെട്ടിച്ചു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയും സോഷ്യൽ മീഡിയയിൽ താരമാണ്. മലയാളം പറയാനോ വായിക്കാനോ അറിയാത്ത സിവ രണ്ടാം വയസിൽ മലയാളത്തിലെ കടിച്ചാൽ പൊട്ടാത്ത പാട്ടുകൾ പാടി എത്തി കേരളീയരെ ഞെട്ടിച്ചിരുന്നു. അമ്പലപ്പുഴ ഉണ്ണികണ്ണോട് നീ എന്ന അദ്വൈദത്തിലെ സിനിമ ഗാനം, കണി കാണും നേരം എന്നീ പാട്ടുകൾ ഈ കുഞ്ഞു പാടിയത് മലയാളികുട്ടികളെ പോലെ കടത്തി വെട്ടുന്ന രീതിയിലാണ്. കൃഷ്ണ ഭക്തരായ ധോണിയുടെയും സാക്ഷിയുടെയുമ് മകൾ സിവ പാടുന്നത് ഏറെയും കണ്ണന്റെ പാട്ടുകളാണ്.

കുഞ്ഞിനെ മലയാളം പാട്ടുകൾ പഠിപ്പിക്കുന്നത് കുഞ്ഞിന്റെ നാനിയായ മലയാളിയാണ്. ഷീലയെന്ന പാലക്കാടുകാരി നാനിയാണ് മകളെ പാട്ടു പഠിപ്പിക്കുന്നതെന്ന് ധോണി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.അമ്പലപ്പുഴ ഉണ്ണികണ്ണോട് നീ എന്ന പാട്ടാണ് സിവയെ ഉറക്കാനായി ഷീല പാടിയിരുന്നത്. കുഞ്ഞു അത് ഏറ്റുപിടിച്ചതോടെ മാതാപിതാക്കളുടെ അനുവാദത്തോടെ ഷീല കുഞ്ഞിനെ പാട്ടു പഠിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അടുത്തായി മലയാളത്തിലെ ഒരു പ്രശസ്‌ത സീരിയൽ ഗാനമാണ് സിവ പാടിയിരിക്കുന്നത്. കെ സ് ചിത്ര പാടിയ കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ എന്ന ആൽബം സോങ് ഏറെ പ്രശസ്തമായത് ശ്രീ ഗുരുവായുരപ്പൻ എന്ന സീരിയലിലൂടെയാണ്. ഇപ്പോൾ സിവ അത് പാടിയതാണ് ഏറെ വൈറൽ ആയി മാറുന്നത്. ഗാനം കേൾക്കാൻ മുകളിൽ കൊടുത്തായിരിക്കുന്ന വീഡിയോ കണ്ടു നോക്കു. ( ഡ്യൂറഷൻ : 1:53-3:18).

Leave a Reply

Your email address will not be published. Required fields are marked *