മരിക്കുന്നതിന് മുൻപ് ഈ കുട്ടി അമ്മയോട് പറഞ്ഞ വാക്കുകൾ കേട്ടുനിന്നവർ വരെ കരഞ്ഞു പോയി

മരിക്കുന്നതിന് മുൻപ് ഈ കുട്ടി അമ്മയോട് പറഞ്ഞ വാക്കുകൾ കേട്ടുനിന്നവർ വരെ കരഞ്ഞു പോയി.ഒരു അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ മനോഹരമായ നിമിഷമാണ് ഒരു കുഞ്ഞുണ്ടാകുന്നത്.എന്നാൽ തങ്ങളുടെ കണ്മുന്നിൽ തന്നെ ആ കുട്ടി മരിക്കുന്നത് കാണേണ്ടി വന്നാൽ ഉള്ള അവസ്ഥ.എന്നാൽ ഇവിടെ ഈ ‘അമ്മ മകനെ മരണത്തിലേക്ക് യാത്ര പറഞ്ഞു അയക്കുന്നത് നമുക് കാണാൻ സാധിക്കും.അതെ റോളിന് നോളൻ എന്ന നാല് വയസുകാരൻ.മൂന്നു വയസ് ഉള്ളപ്പോ ആയിരുന്നു നോളന് ക്യാൻസർ ആണെന്ന് അറിയുന്നത്.

അന്ന് മുതൽ അവൻ ക്യാൻസറുമായി ഉള്ള യുദ്ധത്തിലാണ്.നോളൻറെ ഏറ്റവും വലിയ ആഗ്രഹം ഒരു പോലീസ് ഓഫീസർ ആകണം എന്നുള്ളതാണ്.ഫെയ്‌സ്ബുക്കിൽ തന്റെ ക്യാൻസറുമായി ഉള്ള പോരാട്ട വീഡിയോ നോളൻ പോസ്റ്റ് ചെയ്യാറുണ്ട്. ലക്ഷത്തിൽ അധികം ആളുകളാണ് നോളനെ ഈ വീഡിയോ കണ്ടു ഫോളോ ചെയ്യുന്നത്.ഫെയ്‌സ്ബുക്കിൽ പോലീസ് ഓഫീസർ ആകണം എന്ന നോളന്റെ ആഗ്രഹം അവൻ എഴുതിയ ഉടൻ പോലീസ് ഓഫീസർമാർ അവന്റെ അടുത്ത് എത്തുകയും അവനു ഒരു ദിവസത്തെക്ക് പോലീസ് ഓഫീസർ ആക്കുകയും ചെയ്തു.നോളന്റെ മരണം ഉറപ്പ് ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഈ കാര്യമവനോട് തന്നെ അവന്റെ ‘അമ്മ തീരുമാനിച്ചു.വളരെ വേദനയോടെ ആണെങ്കിലും ആ നാല് വയസുകാരനോട് സ്വാർഗത്തിൽ അമ്മക്ക് വേണ്ടി കാത്തു ഇരിക്കണം എന്ന് ആ ‘അമ്മ പറഞ്ഞു.താൻ കാത്തിരിക്കാം എന്നായിരുന്നു കുട്ടിയുടെ നിഷ്കളങ്കമായ മറുപടി.മരിക്കുന്നതിന് മുൻപ് അവൻ അമ്മയെ കെട്ടിപിടിച്ചു പറഞ്ഞതു ഇത്രമാത്രം ഐ ലവ് യു മമ്മി.

Leave a Reply

Your email address will not be published. Required fields are marked *