അവളുടെ സന്തോഷം ഞാൻ കണ്ടില്ല!മാപ്പ്.. നെഞ്ച് നീറി നടന്റെ കുറിപ്പ്

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ സേതു എന്ന കഥാ പാത്രം ബിജേഷ്‌ ആവനൂർ പങ്കു വെക്കുന്ന വീഡിയോയും ചിത്രവും അതി വേഗമാണ് വൈറൽ ആകുന്നത്.ഇപ്പോൾ അദ്ദേഹം പങ്കിട്ട ഒരു വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.ഈ സീരിയലിന്റെ ആസ്യാദകർ അല്ലാത്ത പ്രേക്ഷകർ കുറവാണ്.വേറിട്ട കഥയുമായി എത്തി കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ കയറാൻ പരമ്പരക്ക് കഴിഞ്ഞു.അതിനു സാധിച്ചു എങ്കിൽ ഒരു കാരണം മാത്രമേ അതിനു പിറകിൽ ഉള്ളു അഭിനേതാക്കളുടെ കഴിവ്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബിജേഷ് പങ്കു വെച്ച വാക്കുകളാണ് വൈറൽ ആകുന്നത്.കുറിപ്പ് ഇങ്ങനെ.ഇന്നലെ night കുത്തിയിരുന്ന് കുറച്ചു ഫ്രണ്ട്സ് നു birthday വിഷസ് ഒക്കെ അറിയിച്ചു.കാലത്ത് പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയപ്പോൾ അവിടെ തിരക്കിട്ടു ഭക്ഷണം തയ്യാറാക്കുന്ന അനിയത്തിയോട്

(അമ്മാവന് വയ്യാത്തത് കൊണ്ട് അമ്മ കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ആണ്… ഇടയ്ക്കിടെ ഞാനും പോകും. അത് കൊണ്ടും, അച്ഛൻ മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ മാത്രമായതു കൊണ്ടും… അനിയത്തിയാണ് ഇപ്പോൾ വീട്ടിൽ വന്നു നിന്നു എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ അമ്മയെ പോലെ തന്നെ നല്ല കൈപ്പുണ്യം ഉള്ള കുക്ക് കൂടിയാണ് അവൾ )
ഭക്ഷണം ആകാൻ നേരം വൈകിയല്ലോ എന്നും പറഞ്ഞു അൽപ്പം ദേഷ്യപ്പെട്ടിട്ടു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ… അനിയത്തീടെ മകൻ മാനവ് അനിയത്തിയെ birthday വിഷ് ചെയ്യുന്നു.
ഇന്ന് പിറന്നാൾ ആണോ നിന്റെ..?

എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ അവൾ അതെ എന്ന മട്ടിൽ ഒന്ന് ചിരിച്ചും കൊണ്ട് തലയാട്ടി..കണ്ണിലെവിടെയോ മിന്നി മാഞ്ഞ കണ്ണുനീർക്കണം എന്നെ കാണാതെ ഒളിപ്പിച്ചു.തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്.എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *