ഈ സ്നേഹം കണ്ടുനിന്നവരുടെ വരെ കണ്ണ് നിറച്ചു ഒരു മനുഷ്യൻ പോലും ചെയ്യാത്ത കാര്യങ്ങൾ ആണ് ഈ നായ ചെയ്തത്.പരിക്കേറ്റ തന്റെ യജമാനനെ ഹോസ്പിറ്റലിൽ എത്തിക്കുന്ന നായയുടെ ദൃശ്യങ്ങൾ വൈറൽ ആകുന്നു.ആംബുലസിനെ അപകട സ്ഥലത്തു എത്തിക്കാനും ഹോസ്പിറ്റലിലേക്ക് വാഹനത്തിന്റെ കൂടെ പിന്തുടരുന്ന നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തുർക്കിയുടെ തലസ്ഥാനം ആയ ഇസ്താംബൂളിൽ നിന്നുമാണ് ഈ വീഡിയോ വരുന്നത്.വളർത്തു മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ.
റോഡ് അപകടത്തിൽ മുന്നിൽ നിൽക്കുന്ന തന്റെ യജമാനനെ രക്ഷിക്കാൻ വേണ്ടി വരുന്ന ആംബുലസിനെ വളരെ ദൂരെ നിന്ന് കൊണ്ട് വളർത്തു നായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം.സ്ഥലത്തിൽ നിന്നും ചിലരുടെ സഹായം കൊണ്ട് യജമാനൻ ആയ സ്ത്രീയെ ആംബുലൻസിൽ കയറ്റുബോൾ കൂടെ കയറാനും നായ സൂക്ഷിക്കുന്നു.കൂടെ ഉള്ളവർ എന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട്.കൂടെ കയറാൻ അനുവാദം കിട്ടാതിരുന്ന നായ ആംബുലസിന്റെ പിന്നാലെ ഏറെ ദൂരം ഓടി ആശുപത്രിയിൽ എത്തിക്കുന്നതാണ് അടുത്ത ദൃശ്യം.അതി വേഗം നീങ്ങുന്ന ആംബുലസിന് ഒപ്പം പായുന്ന നായ തീർത്തും അവശയായ തൻ്റെ യജമാനനെ കൈ വിടാൻ തയ്യാർ ആകാതെ ഹോസ്പിറ്റലിന്റെ മുറ്റം വരെ ഓടി എത്തുന്നുണ്ട്.ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ട് പോകുബോൾ വാതിൽക്കൽ വളർത്തു നായ കാത്തിരിക്കുകയാണ്.