രാജ്യ തലസ്ഥാനത്തു മൂന്നു മാസത്തിനു ഇടയിൽ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ചു വീട്ടിൽ എത്തിച്ച വനിതാ ഹെഡ് കോൺസ്റ്റബിളിന് സ്ഥാന കയറ്റം.പ്രതേക ദൗത്യത്തിന്റെ ഭാഗമായി കാണാതായ കുട്ടികളെ കണ്ടെത്തുന്ന പോലീസുകാർക്ക് സ്ഥാനക്കയറ്റം ഉൾപ്പടെ ഉള്ള പ്രോത്സാഹനം ഡൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു ഭാഗമായാണ് മൂന്നു മാസത്തിനു ഇടയിൽ സീമാധാക്കാ കാണാതായ 76 കുട്ടികളെ കണ്ടെത്തിയത്.വടക്കു പടിഞ്ഞാറ് ഡൽഹിയിലെ ഡൽഹിയിലെ സമയ്പുർ ബഡ്‌ലിപുർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആണ് സീമാധാക്കാ.മൂന്നു മാസത്തിനിടെ കണ്ടെത്തിയ 76 കുട്ടികളിൽ നിന്നും 56 പേരും 14 വയസ്സിനു താഴെ ഉള്ളവർ ആണ്.
ഡൽഹിയിൽ നിന്ന് മാത്രമല്ല മറ്റുസംസ്ഥാനത്തും അന്നോഷിച്ചാണ് സീമാധക്ക കുട്ടികളെ കണ്ടെത്തിയത് എന്നും ഡൽഹി പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.ഊഴം അനുസരിച്ചു കൊണ്ട് സ്ഥാനം കയറ്റം നൽകാർ ആണ് പതിവ് എന്നാൽ ഈ പ്രതേക ദൗത്യത്തിൽ പങ്കെടുത്ത അമ്പതിൽ അധികം കുട്ടികളെ അകണ്ടു പിടിച്ചു തിരിച്ചു വീട്ടിൽ എത്തിക്കുന്ന കോൺസ്റ്റബിൾ അത് പോലെ ഹെഡ് കോൺസ്റ്റബിൾ ഇവർക്കും ഊഴം നോക്കാതെ ജോലിയിൽ സ്ഥാന കയറ്റം നൽകും എന്നത് ആയിരുന്നു പ്രഖ്യാപനം.ഈ അമ്പത് കുട്ടികളും പതിനാല് വയസിൽ താഴെ ആകണം എന്നും നിബന്ധന വെച്ചിരുന്നു.ഇതിൽ ആയിരുന്നു സീമാധക്ക വിജയിച്ചത്.കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.