കീറിയ വസ്ത്രമിട്ട പെൺകുട്ടിയെ കണ്ട് പാനിപൂരിക്കാരൻ ചെയ്തതിതാണ്

രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് ചിലരാകട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും എന്നാൽ മറ്റുചിലർ പുറമേ നിന്നു നോക്കിയാൽ മാന്യമായി തോന്നില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സ് ഉള്ളവരായിരിക്കും അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുഷൻ എന്ന ചെറുപ്പക്കാരൻ പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ ബാംഗ്ലൂരിലുള്ള കെആർ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളികളാണ് സുശൻ എന്ന ചെറുപ്പക്കാരൻ വീടിനടുത്തുള്ള സ്ഥലത്തുതന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു സുഷന്റെത്.അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ടശേഷം ഒരു പെൺകുട്ടി സൈക്കിളിന്റെ മുന്നിൽ ബാഗ് ഒക്കെ വെച്ച് സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് സുശൻ കാണാനിടയായി മറ്റുള്ളവരൊക്കെ സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നതും കണ്ടാകണം സുശൻ പെൺകുട്ടിയെ ശ്രദ്ധിച്ചത്.

പെൺകുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് സുഷൻ കാണാനിടയായി സൈക്കിളിൽ നിന്ന് വീണതോ മറ്റോ ആണ് എന്ന് സുശന് മനസ്സിലായി ഉടൻതന്നെ പെൺകുട്ടിയുടെ അടുത്തു ചെന്ന് കുറച്ചു നേരം നിൽക്കു എന്ന് സുശൻ പെൺകുട്ടിയോട് പറഞ്ഞു എന്നാൽ എന്തോ പരിഭ്രമിച്ചു കൊണ്ട് കുട്ടി നിന്നു ഉടൻതന്നെ സുശൻ തന്റെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ സുശൻ പറഞ്ഞു ഉടൻതന്നെ സഹോദരി ജാക്കറ്റുമായി സുഷന്റെ അടുത്തെത്തി ഡ്രസ്സ് കീറിയിരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ടാക്കാനും സുഷൻ പറഞ്ഞു

സുശൻ പറഞ്ഞത് കേട്ട് സഹോദരി അവളെ വീട്ടിൽ കൊണ്ടുചെന്ന് ആക്കുകയും ചെയ്തു ഈ സംഭവങ്ങൾ അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ സുശനേ തേടി വരികയും നന്ദി പറയുകയും ചെയ്തു എന്നാൽ നന്ദിയുടെ ആവശ്യമൊന്നുമില്ല എന്നും എനിക്കും ഒരു സഹോദരിയുണ്ട് അവൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യുമോ അതെ ഞാൻ ഇവർക്കു വേണ്ടിയും ചെയ്തുള്ളൂ എന്നാണ് സുശൻ പറഞ്ഞത് പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു തുടർന്ന് നിരവധി ആളുകൾ സുഷന്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി ഈ നല്ല മനസ്സുകാരനായ സുഷന് നൽകാം ഒരു ബിഗ് സല്യൂട്ട്

Leave a Reply

Your email address will not be published. Required fields are marked *