താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ വിശേഷങ്ങളും അറിയിപ്പുകളുമെല്ലാം ആരാധകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാധകരുമായി എളുപ്പത്തില്‍ പങ്കുവെക്കാമെന്നതും ആരാധകരുടെ പ്രതികരണങ്ങള്‍ നേരിട്ട് അറിയാമെന്നതുമാണ് താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരാധകര്‍ക്കും താരങ്ങള്‍ക്കുമിടയിലെ അകലം കുറയ്ക്കാനും സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് തലവേദനകളും നല്‍കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. മിക്കപ്പോഴും ഇത് നടിമാരായിരിക്കും. അശ്ലീല കമന്റുകളും അധിക്ഷേപങ്ങളുമെല്ലാം നേരിട്ടു കൊണ്ട് സോഷ്യല്‍ മീഡിയ ജീവിതം വലിയ ആഘാതം നല്‍കിയ ഒരുപാട് നടിമാരെ നമുക്കറിയാം. എന്നാല്‍ ചിലരൊക്കെ ഇപ്പോള്‍ ഇത്തരക്കാരെ നേരിടാന്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. സിനിമയിലും സീരിയലുകളിലുമെല്ലാം താരമായ അഞ്ജു മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം മികവ് തെളിയിച്ച നടിയാണ്. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജു അരവിന്ദ്. തന്റെ വീഡിയോയ്ക്ക് ലഭിച്ച അശ്ലീല കമന്റിനാണ് അഞ്ജു മറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് ലഭിച്ച കമന്റും ഇതിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.