മകളുടെ പേര് പറഞ്ഞ് സിജു വില്‍സണ്‍, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മകളുടെ പേര് പറഞ്ഞ് സിജു വില്‍സണ്‍, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് എത്തിയ സന്തോഷം നടന്‍ സിജു വില്‍സണ്‍ പങ്കുവെച്ചത് അടുത്തിടെയാണ്. മുംബൈയില്‍ വെച്ചാണ് സിജുവിനും ഭാര്യ ശ്രുതിക്കും പെണ്‍കുഞ്ഞ് പിറന്നത്‌. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് അന്ന് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. പ്രേമം, ഹാപ്പി വെഡ്ഡിംഗ് പോലുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. നായകനായും സഹനടനായുമൊക്കെ സിജു ഇന്‍ഡസ്ട്രിയില്‍ തിളങ്ങി. അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് നടന്‍.മകള്‍ക്ക് പേരിട്ട സന്തോഷം പങ്കുവെച്ചാണ് ഇത്തവണ സിജു വില്‍സണ്‍ എത്തിയത്.

മെഹര്‍ എന്നാണ് കുഞ്ഞിന് സിജുവും ശ്രുതിയും പേരിട്ടത്. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യത്തെ കണ്‍മണി ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. പട്ടുപാവാടയും ബൗസും അണിഞ്ഞാണ് കുഞ്ഞിനെ സിജുവും ശ്രുതിയും ഒരുക്കിയത്. ‘ദൈവത്തിന്‌റെ അനുഗ്രഹം’ എന്ന് ഈ പേരിന് അര്‍ത്ഥമുണ്ട്.ഭാര്യക്കും മകള്‍ക്കുമൊപ്പമുളള മൂന്ന് മനോഹര ചിത്രങ്ങളാണ് സിജു വില്‍സണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയാണ് സിജു വില്‍സണിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നടന്‌റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത്. പത്തൊമ്പതാം നൂറ്റാണ്ടിനായി വലിയ തയ്യാറെടുപ്പുകളാണ് സിജു വില്‍സണ്‍ നടത്തിയത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ ആയിരുന്നു സിജു വില്‍സന്‌റെ അരങ്ങേറ്റം. തുടര്‍ന്ന് അല്‍ഫോണ്‍സ് പുത്രന്റെ നേരം, പ്രേമം പോലുളള സിനിമകളിലൂടെ നടന്‍ കയറിവന്നു. നായകവേഷത്തില്‍ എത്തിയ ഹാപ്പി വെഡ്ഡിംഗ് ഹിറ്റായതോടെ സിജുവിന് മോളിവുഡില്‍ ബ്രേക്ക് കിട്ടി. നായകവേഷങ്ങളിലാണ് ഇപ്പോള്‍ സിജു വില്‍സണ്‍ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ സജീവമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *