കൂടെയുള്ളത് സഹോദരനാണോ!!!കാവ്യാ മാധവന്റെ ആരും കാണാത്ത സെൽഫി പുറത്തു

കൂടെയുള്ളത് സഹോദരനാണോ!!!കാവ്യാ മാധവന്റെ ആരും കാണാത്ത സെൽഫി പുറത്തു.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവന്‍. ബാലതാരമായാണ് കാവ്യ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പൂക്കാലം വരവായിലൂടെ തുടങ്ങിയ സിനിമാജീവിതം പിന്നെയും വരെ എത്തിനില്‍ക്കുകയാണ്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. മഹാലക്ഷ്മിയുടെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് താരം പറഞ്ഞിരുന്നു. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നേയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പൊതുചടങ്ങുകളിലേക്കും മറ്റും കുടുംബസമേതമായി താരമെത്താറുണ്ട്.

ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ കുടുംബസേമതമായി ഇവര്‍ പങ്കെടുത്തിരുന്നു. കാവ്യ മാധവനും ഉണ്ണിയും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള സാല്‍വാര്‍ അണിഞ്ഞുള്ള ചിത്രമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. വിവാഹത്തിനായി കാവ്യയെ ഒരുക്കിയത് ഉണ്ണിയായിരുന്നു. അതിന് ശേഷമായാണ് തന്നെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞ് തുടങ്ങിയതെന്ന് ഉണ്ണി പറഞ്ഞിരുന്നു. താരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് ഉണ്ണി സൂക്ഷിക്കുന്നത്. കാവ്യ മാധവന്റെ വിശേഷങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. നടി അഭിനയത്തിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നാലും അവരുടെ വിശേഷങ്ങൾക്ക് എന്നും നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് ക്യാമറയുടെ മുൻപിൽ കാവ്യ എത്തുന്നത് എങ്കിലും അവർക്ക് പിറകെ തന്നെയാണ് ക്യാമറ കണ്ണുകൾ. അത് പണ്ടും അങ്ങനെ തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *