അറബിക്കഥപോലൊന്ന് ഇരിക്കൂറില്‍; ഭൂമിതാഴ്ന്ന് താഴേക്ക് പോയവീട്ടമ്മ പിന്നെ പൊങ്ങിയത് എവിടെയെന്ന് കണ്ടോ?.

ചില നേരങ്ങളിൽ സംഭവിക്കുക തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ ആകും, സമാനമായി അറബിക്കഥയിലെപോലുള്ള അത്ഭുതത്തിൽ ഞെട്ടി നിൽക്കുകയാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ആയിപ്പുഴ നിവാസികൾ. ആയിപ്പുഴയിൽ വീടിനു പിൻഭാഗത്തു അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്നു അപ്രത്യക്ഷമായതും പിന്നെ പൊങ്ങിയത് എവിടെയാണ് എന്നുമറിഞ്ഞു മൂക്കത്തു വിരൽ വയ്ക്കുകയാണ് നാട്ടുകാർ. എന്നാൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ്‌ ആയിപ്പുഴ ഗവണ്മെന്റ് യു പി സ്കൂളിന് സമീപത്തെ കെ എ അയൂബിന്റെ ഭാര്യ ഉമൈബ.വ്യാഴാച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കായിരുന്നു സംഭവം നടന്നത്.

മാധ്യമം ഓൺലൈൻ ആണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത്.42 വയസുള്ള ഉമൈബ വീടിന്റെ പുറകിൽ അടുക്കള ഭാഗത്തു അലക്കികൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് വീട്ടമ്മ ഭൂമി താഴ്ന്നു താഴേക്കു പോയത്. എന്നാൽ ഇത് ആരും അറിഞ്ഞില്ല. പക്ഷെ പത്തു മീറ്റർ അകലെ ഉള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ നിന്നും ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെത്തിയ അയൽക്കാരി കണ്ടതാവട്ടെ കിണറ്റിൽ കിടന്നു കരയുന്ന ഉമൈബയെയും. മണ്ണിടിഞ്ഞു താഴേക്ക് പോയ ഉമൈബ പൊങ്ങിയത് അയൽവാസിയുടെ ഇരുപത്തി അഞ്ചു കോൽ ആഴമുള്ള കിണറിനടിയിലാണെങ്കിലും അത്ഭുദകരമായി രക്ഷപെടുകയായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് ഉമൈബ കിണറ്റിലേക്ക് പതിച്ചത്. അയൽക്കാരിയുടെ കിണർ ഇരുമ്പു ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നി ശമനസേനയും വന്നു ഉമൈബയെ പുറത്തെടുക്കുകയായിരുന്നു.സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *