പതിനൊന്നു വയസ്സുകാരൻ ബാങ്കിൽ നിന്ന് മോഷ്ടിച്ചത് 20 ലക്ഷം അവസാനം കള്ളൻ പറഞ്ഞത് കേട്ട് പോലീസ് വരെ ഞെട്ടി

11 വയസ്സുകാരൻ ബാങ്കിൽ നിന്നും മോഷ്ടിച്ചത് 20 ലക്ഷം രൂപ അവസാനം പോലീസ് കള്ളനെ പിടിച്ചപ്പോൾ കുട്ടി കള്ളൻ പറഞ്ഞത് കേട്ട് പോലീസ് വരെ ഞെട്ടി പഞ്ചാബ്. നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത് സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ബാങ്കിൽ നിൽക്കുമ്പോളായിരുന്നു കുട്ടി പണവുമായി കടന്നുകളഞ്ഞത് ഹരിയാനയിൽ ആയിരുന്നു സംഭവം നടന്നത്. ഹരിയാനയിലെ ജിൽ ജില്ലാ ഗ്രാമവികസന ഏജൻസിക്ക് മുന്നിൽ ഉള്ള പി എൻ പി ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ പണം മോഷ്ടിച്ചത് ക്യാഷർ തന്റെ ക്യാബിനിൽ നിന്ന് പുറത്തു പോയപ്പോൾ കുട്ടി അകത്തേക്ക് പ്രവേശിച്ച് ബാഗിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ കെട്ടുകൾ എടുത്തു കൊണ്ടു പോവുകയായിരുന്നു എന്നാൽ ബാങ്ക് ജീവനക്കാർ ഈ സംഭവം ഒന്നും അറിഞ്ഞതേയില്ല വൈകുന്നേരം ജീവനക്കാർ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ്.

20 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയത് തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 11 വയസ്സുകാരൻ പണവുമായി ബാങ്കിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടെത്തിയത് ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു പതിനൊന്നുകാരനെ പിടികൂടിയതോടെയാണ് കുട്ടി കള്ളനെ കുറിച്ച്ഞെട്ടിക്കുന്ന മറ്റു വിവരങ്ങൾ പോലീസിന് ലഭിച്ചത് കരാറടിസ്ഥാനത്തിൽ മോഷണം നടത്തുന്നതാണ് 11 കാരന്റെ രീതിയെന്നും മോഷണത്തിന് മുൻപ് രണ്ട് ലക്ഷം വരെ അഡ്വാൻസായി കൈപ്പറ്റും എന്നും പോലീസ് പറഞ്ഞു നിലവിൽ ഹിസാറിലെ ദുർഗുണ പരിഹാരപാഠശാലയിൽ പ്രവേശിപ്പിച്ച 11കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ് ലോഹാരോ ടൗണിലെ മറ്റൊരു ബാങ്കിൽ നിന്നും ഇതേരീതിയിൽ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു കരാറെടുത്ത് മോഷണം നടത്തുന്നതാണ് 11 കാരന്റെ രീതി.

ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ അഡ്വാൻസ് വാങ്ങും മോഷണത്തിനിടയിൽ പിടിക്കപ്പെട്ടാൽ നൽകുന്നവർ എല്ലാ ചെലവും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ ഇപ്രകാരം നിരവധി മോശണങ്ങളാണ് പ്രൊഫഷണൽ മോഷ്ടാവായ പതിനൊന്നുകാരൻ നടത്തിയിട്ടുള്ളത് എന്നും പോലീസ് പറഞ്ഞു കേസിലെ പ്രധാന പ്രതിയായ പതിനൊന്നുകാരന്റെ അമ്മാവനും പിതാവും ഒളിവിലാണ് ഇവരെ പിടികൂടാൻ മധ്യപ്രദേശിലെ കാഡിയ ഗ്രാമത്തിൽ ഹരിയാന പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല കുറ്റവാളികളുടെ താവളമായ കാഡിയ അഞ്ച് ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രവേശിക്കാനായത് പോലീസ് പരിശോധന ആരംഭിച്ചതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *