ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം സല്യൂട്ട് അടിക്കുന്നത് ഹരിദാസ് എന്ന മതിലകം സ്വദേശിക്കു വേണ്ടിയാണ്. ലോകത്ത് ആരും ചെയ്യാത്ത ചെയ്യാൻ മടിക്കുന്ന ഒരു പുണ്യ പ്രവർത്തിയാണ് ഹരിദാസിനെ ഇപ്പോൾ വൈറൽ ആക്കിയിരിക്കുന്നത്. അത് ഹരിദാസിനെ നന്മ നിറഞ്ഞ മനസ്സ് കാരണം റോഡിൽചതഞ്ഞു തീരേണ്ട ഇരുന്ന നാല് പൂച്ച കുഞ്ഞുങ്ങൾ ആണ് ജീവന്റെ തീരത്തണഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വനംവകുപ്പിൽ താൽക്കാലിക ജീവനക്കാരനും പാമ്പുപിടിത്തക്കാരനുമായ ഹരി പതിവില്ലാത്ത വിധം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒമ്പത് പാമ്പുകളെ പിടികൂടിയത് എട്ടാമത്തെ പാമ്പിനെ പിടിച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്ന് രാത്രി പത്തേമുപ്പത്തോടെ വീട്ടിലേക്ക് പോകുന്നതിനിടയാണ് എസ്. എൽ പുരം ഇരുപത്തഞ്ചാം കല്ലിൽ ഒരു വെള്ള പൂച്ചവാഹനമിടിച്ചു ചത്തുകിടക്കുന്നത് കണ്ടത്.
അതിനു മുൻപ് വണ്ടികളിൽ കടന്നു പോയവരെല്ലാം ചത്ത പൂച്ചയെ ഒട്ടും ഗൗനിച്ചതേ ഇല്ല എന്നാൽ ഹരിദാസിന് അതിനു ആയില്ല. ചത്ത പൂച്ച കൂടുതൽ ചതയേണ്ടെന്നു കരുതി ഹരി അതിനെ മാറ്റി ഇടാം എന്ന് കരുതി ബൈക്ക് നിർത്തി ഇറങ്ങി പൂച്ചയെ എടുത്തപ്പോളാണ്, ചത്തപൂച്ചയുടെ ഉദര ഭാഗമിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് ഹരി ആ കാഴ്ച്ച കണ്ടത്. നിറവയറാണ് പൂച്ചക്ക് വയറ്റിൽ കുഞ്ഞുങ്ങൾ അനങ്ങുന്നു.പ്രസവ വേദനയിൽ പറ്റിയ സ്ഥലം തേടി നടക്കുന്നതിനിടയിൽ അകം, പാവം പൂച്ച ഏതോ വണ്ടി തട്ടി മരിച്ചത് എന്നാൽ ഗർഭസ്ഥ ശിശുക്കൾ വയറ്റിൽ അനങ്ങുന്നുണ്ട് അധികം വൈകാതെ അമ്മയ്‌ക്കൊപ്പം വയറ്റിലുള്ള കുരുന്നുകളും യാത്രയായേക്കാം എന്നാൽ അങ്ങനെ ഹരിദാസിന് ചിന്തിക്കാൻ ആയില്ല. വയറ്റിലെ കുട്ടികളെ രക്ഷിക്കാനായി ഹരിയുടെ തീരുമാനം. സമീപവാസിയായ ഒരാൾ ബ്ലേഡ് വാങ്ങിക്കൊടുത്തു.
അനന്തരം, ശസ്ത്രക്രിയ വിദഗ്ധനെ പോലെ പൂച്ച കുഞ്ഞുങ്ങളുടെ മിടിപ്പു നോക്കി തള്ള പൂച്ചയുടെ വയറു നോക്കി 4 കുഞ്ഞുങ്ങളെയും ഓരോന്നായി ഹരി പുറത്തെടുത്തു. ബാഗിലുണ്ടായിരുന്ന തുണിക്കഷണം കീറി കുഞ്ഞുങ്ങളെ വൃത്തിയാക്കി പൊതിഞ്ഞു. തള്ള പൂച്ചയെ സമീപത്തു മാറ്റി കിടത്തിയ ശേഷം നവജാത ശിശുകൾക്ക് നൽകുന്ന ലാക്ടോജൻ വാങ്ങി വീട്ടിലേക്ക് തിരിച്ചു അതിനിടയിൽ ഒരു പാമ്പിനെ പിടിക്കാനും ഫോൺ എത്തിയിരുന്നു.
അതിനേയും പിടിച്ച ശേഷം വീട്ടിൽ എത്തിയ ഹരി സ്പോഞ്ച് നിറച്ച കാർബോർഡ് പെട്ടിയിൽ പൂച്ച കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി. പിന്നെ സിറിഞ്ച് വഴി ചുണ്ടിൽ പൊടി കലക്കിയ പാൽ ഇടിച്ച് നൽകി പുലർച്ച വരെ കാവൽ ഇരുന്നു. ശനിയാഴ്ച ഉച്ചയോടെ പൂച്ച കുഞ്ഞുങ്ങൾ അനങ്ങാൻ തുടങ്ങിയതോടെയാണ് ഹരിദാസിന് ആശ്വാസം ആയത്. അമ്മയില്ലാത്ത കുഞ്ഞുങ്ങളെ പരിചരിച്ച് രക്ഷിച്ചെടുക്കാൻ ഇനിയും ഏറെ ദിവസങ്ങൾ വേണ്ടി വരും. അതു വരെ ഹരിയും കൂടെ വേണ്ടി വരും എന്നതാണ് അവസ്ഥ.
പൂച്ച കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഹരിദാസൻ പറയുന്നു. ഇപ്പോൾ അര മണിക്കൂർ ഇടവിട്ട് ലാക്ടോജൻ കലക്കി സിറിഞ്ചിൽ നിറച്ചു നൽകുന്നുണ്ട്. ഹരി പൂച്ചയെ സിസേറിയൻ ചെയ്യുന്നത് കണ്ടു നിന്നവർ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറൽ ആണ്. വണ്ടി ഇടിച്ചു ചത്താൽ മാറ്റി ഇടാൻ പോലും നിൽക്കാതെ പായുന്ന ആളുകൾ ഉള്ള നാട്ടിൽ ഹരിക്ക് സല്യൂട്ട് അടിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം അറിഞ്ഞതോടെ ഈ യുവാവിനെ തേടി ആഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്.