ലോക് ഡൗൺ കാലത്തു ഏറെ ചർച്ച ആയതും ജനത്തിനു ആശ്യാസം ആയതും ആണ് സർക്കാർ അനുവദിച്ച ഭക്ഷ്യ കിറ്റ്.റേഷൻ കട വഴി സ്കൂൾ വിദ്യാർത്ഥികൾക്കും ഇപ്പോൾ കിറ്റ് നൽകുന്നുണ്ട്.എന്നാൽ ഇപ്പോൾ വാർത്ത ആകുന്നത് ഒരു ഏഴാം ക്ളാസുകാരി മുഖ്യ മന്ത്രിക്ക് അയച്ച കത്താണ്.ഭക്ഷ്യ കിറ്റിനെ കുറിച്ചുള്ള പരാതിയാണ് ഈ വിദ്യാർത്ഥിനി മുഖ്യ മന്ത്രിക്ക് കത്തിലൂടെ അറിയിച്ചത്.അടൂർ പെരിങ്ങാട് തൃച്ചെന്തമംഗലം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അനറ്റ് ചെറിയാൻ.പ്ലസ് ടു കാരി ചേച്ചിക്കും അപ്പക്കും അമ്മയ്ക്കും ഒറ്റമുള്ള ലോക്ഡൗൺ ജീവിതം അനറ്റിനും ഇല്ലായ്മകളുടേതാണ്.ലോക്ക്ഡൗണിൽ പപ്പ ചെറിയാനും ജോലിയില്ല.സ്കൂളിൽ നിന്നും പപ്പ കിറ്റുമായി വരുമ്പോൾ അഴിച് നോക്കുന്നത് അനറ്റ് ആണ് .കടലയും പയറുമൊക്കെ കാണുമ്പോൾ അനറ്റിന് സങ്കടമാകും.
പിള്ളേരുടെ കിറ്റിൽ ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ലല്ലോ എന്ന് അമ്മയോടും അപ്പയോടും പരാതിയും പറയും.ഇതൊക്കെ കഴിക്കാനുള്ളതാണെന്ന് ‘അമ്മ ആശ്വസിപ്പിക്കുമ്പോൾ പപ്പ വഴക്കാണ് പറയാറ്.നിനക്ക് അഹങ്കാരമാണ് നാട്ടിൽ ലോക്ക്ഡൗണിൽ പലർക്കും ആഹാരം പോലും കിട്ടാതെ ഇരിക്കുമ്പോൾ ഇത് കിട്ടുന്നതുതന്നെ ഭാഗ്യമാണ് എന്നാണ് പപ്പ പറയുന്നത്.നീ പോയി മുഖ്യ മന്ത്രിയോട് പരാതി പറയാനും തമാശയായി പറഞ്ഞിരുന്നു.എന്നാൽ അനറ്റ് ഇതങ്ങ് കാര്യമായി എടുത്തു.ഒട്ടും വൈകിയില്ല മുഖ്യ മന്ത്രിക്ക് അനറ്റ് ഒരു കത്തെഴുതി.കേരളം കണ്ട നല്ല മുഖ്യ മന്ത്രിമാരിൽ ഒരാളാണ് അങ്ങ് കൊറോണ കാലത്തും പ്രളയ കാലത്തുമെല്ലാം നിരവധി സഹായങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.അതിൽ നന്ദിയുണ്ട് ഞങ്ങൾ കുട്ടികൾക്ക് കഴിക്കാനുള്ള ഉണ്ടെങ്കിലും സ്നാക്സ് കൂടി കിറ്റിൽ ഉൾപ്പെടുത്തണം.ബിസ്ക്കറ്റോ ലെയ്സോ അങ്ങനെ എന്തെങ്കിലും എന്നും കത്തിലെഴുതി.തുടർന്ന് പോസ്റ്റ് ചെയ്തു വീട്ടിൽ വിവരം പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല.ഒരു മാസം കഴിഞ്ഞും വിവരം കിട്ടാതപ്പോൾ അനറ്റ് കരുതി കത്ത് ലഭിച്ചു കാണില്ലെന്ന് എന്നാൽ കഴിഞ്ഞ ദിവസം ട്വിസ്റ്റ് എത്തി.ഭക്ഷ്യ മന്ത്രി അനറ്റിന്റെ വീട്ടിലേക്ക് വിളിച്ചു മുഖ്യ മന്ത്രിക്ക് കത്ത് ലഭിച്ചു എന്നും അത് തനിക്ക് കൈമാറി എന്നും വേണ്ട നടപടി സ്വീകരിക്കാൻ പറഞ്ഞു എന്നാണ് മന്ത്രി പറഞ്ഞത്.