പോലീസുകാരായാൽ ഇങ്ങനെവേണം, ഈ പോലീസുകാരൻ ചെയ്തത് കണ്ടോ യഥാർത്ഥ മനുഷ്യസ്നേഹി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കാൻ എത്തിയപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കി രാജന്റെയും ഭാര്യയുടെയും മരണത്തിൽ പ്രതിസ്ഥാനത്ത് പോലീസും ഉണ്ട്. രാജന്റെ കയ്യിലുള്ള ലൈറ്റർ തട്ടി തീ പടർത്തിയത് മുതൽ രാജനെ അടക്കാൻ കുഴിയെടുത്ത മകനോടുള്ള പെരുമാറ്റത്തിൽ പോലീസിന്റെ ദാഷ്ട്യം കേരളം കണ്ടു.

അതേസമയം ഈ സംഭവം കേരള പോലീസിന്റെ പൊതു സ്വഭാവം എന്ന് വിലയിരുത്താനും പറ്റില്ല. സമാനമായ സാഹചര്യത്തിൽ ശയ്യാവലമ്പിയായ സ്ത്രീയെയും മകളെയും കോടതിവിധിയുടെ പശ്ചാത്തലത്തിൽ കുടിയിറക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്ത എസ് ഐ അൻസിൽ എന്ന മനുഷ്യനെയും കേരളം മറന്നിട്ടില്ല. 2017 ലാണ് കാഞ്ഞിരപ്പള്ളി എസ് ഐ എ. എസ്. അൻസിൽ കോടതി ഉത്തരവ് നടപ്പാക്കുകയും കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തത്. നെയ്യാറ്റിന്കരയിലെ സംഭവത്തോട് കൂടി സോഷ്യൽമീഡിയ വീണ്ടും അൻസിൽ എന്ന പൊലീസുകാരനെ കുറിച്ച് ചർച്ച ചെയ്യുകയാണ്.

കാക്കിക്കുള്ളിലും മനസ്സാക്ഷിയുള്ള മനസ്സ് ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി എസ് ഐ എ. എസ്. അൻസിൽ.തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി രോഗിയായ അമ്മയെയും സ്കൂൾ വിദ്യാർഥിനിയായ മകളെയും ഒറ്റമുറി വീട്ടിൽ നിന്നും അൻസിൽ ഒഴിപ്പിച്ചത് മനസ്സില്ലാ മനസ്സോടെയാണ്. കോടതി ഉത്തരവ് നടപ്പാക്കാതെ അദ്ദേഹത്തിന് മറ്റു വഴികൾ ഇല്ലായിരുന്നു.

എന്നാൽ ഉത്തരവ് നടപ്പാക്കി പൊടിതട്ടി പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അനാഥരായ അമ്മയെയും മകളെയും തന്നാൽ കഴിയുന്ന വിധം സഹായിക്കാൻ അൻസിൽ എന്ന മനുഷ്യസ്നേഹി മുന്നിട്ടിറങ്ങിയതോടെ ഒരുപാട് സുമനസ്സുകൾ സഹായവുമായി എത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പോലീസുകാരൻ എന്ന നിലയിൽ അൻസിൽ മൊത്തം പോലീസുകാർക്കിടയിൽ അഭിമാനമായി. കോടതി ഉത്തരവിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളി പുതുക്കുഴി സ്വദേശിനിയായ ബബിതയ്ക്കും മകൾ സൈബയ്ക്കും വീട് നഷ്ടപ്പെട്ട് പെരുവഴിയിൽ ഇറങ്ങേണ്ടി വന്നത്. രോഗിയായ ബബിതയെ എസ് ഐയും സംഘവും കിടക്കയോടെ വീട്ടിൽനിന്നും ഒഴിപ്പിക്കുകയായിരുന്നു. എസ് ഐ അൻസിലിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *