അഞ്ചാം മാസത്തിൽ പ്രസവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്

2016 മാർച്ച് 31 നായിരുന്നു ലോകത്തിന് തന്നെ അത്ഭുതമായി മാറിയ കുഞ്ഞിന്റെ ജനനം. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ് അഞ്ചാം മാസത്തിൽ ജനിച്ചത് കൊണ്ടുതന്നെ ശ്വാസകോശം പൂർണ വളർച്ച എത്തിയില്ല എന്നതായിരുന്നു അവൾക്ക് നേരിടേണ്ടിവന്ന വെല്ലുവിളി അതുകൊണ്ടുതന്നെ ജനിച്ച് ഏഴു മാസത്തോളം വെന്റിലേറ്ററിലായിരുന്നു അവളുടെ വാസം. അച്ഛനമ്മമാർക്ക് ഒന്ന് എടുക്കാനോ തലോടാനോ പോലും കഴിയാത്ത ദിനങ്ങൾ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന തരത്തിൽ തീ തിന്നു കഴിഞ്ഞ ദിവസങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയ ഹൃദയ സംബന്ധമായ പ്രശ്നം ഉടൻ തന്നെ വാൻഡർബെൽറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.ഹൃദയ ശസ്ത്രക്രീയ നടത്തി തൊട്ടു പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത പത്തു ശതമാനത്തിൽ താഴെയായി.

എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല അവിടെയും അവൾ പോരാടി വിജയിച്ചു.എന്നാൽ അവിടംകൊണ്ടും ഒന്നും അവസാനിച്ചില്ല ഭക്ഷണം കഴിക്കാൻ ജിട്യൂബ് ഘടിപ്പിക്കേണ്ടിവന്നു പനിയും ശ്വാസമുട്ടുമായി 157 ദിനങ്ങൾ ഒടുവിൽ അവൾ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഏഴാം മാസം വീട്ടിലേക്ക് പോയി നാല് വർഷങ്ങൾക്കിപ്പുറം ഇന്നവൾ ഒരു മിടുക്കി കുട്ടിയായി മാറിയിരിക്കുന്നു.

മകളെക്കുറിച്ച് അവളുടെ ‘അമ്മ പറയുന്നത് ഇങ്ങനെയാണ് ‘ നമുക്ക് ഏറെക്കാലം കാത്തിരുന്ന് കിട്ടിയ നിധിയായിരുന്നു അവൾ ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു ഗുളികകൾ ഒകെ അലർജിയായി മാറി ആരോഗ്യവും വഷളായി കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു തൻ്റെ ജീവനും അപകടത്തിൽ ആകുമെന്നതുകൊണ്ട് അബോട്ട് ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചു എന്നാൽ നമുക്കത് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ആറു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നു വേദന കൊണ്ട് കരയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു എന്നാൽ അന്നവളുടെ മുഖത്തെ ആ ചിരി കാണുമ്പോൾ ആ വേദനകൾക്കൊക്കെ ഒരു സുഖം തോന്നുന്നു. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *