നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിള്‍ലോട്ടറി

അത്യധികം അമ്പരപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്നും വരുന്നത്.ചില കുഞ്ഞുങ്ങൾ ജനിക്കുബോഴൊ വീട്ടിലേക്ക് മറ്റോ തെരുവ് പൂച്ചയോ പട്ടിയോ കയറി വരുബോൾ വീട്ടിൽ ഭാഗ്യം എത്തുമെന്ന് പറയാറില്ലേ അത് പോലെ ഒരു മഹാ സൗഭാഗ്യമാണ് ഇപ്പോൾ യു പി ഇയിലെ ഗാസിപൂരിനു സമീപം ഉള്ള ധാത്രി ഘട്ടിൽ നിന്നും പ്രദേശ വാസി ആയ തോണിക്കാരൻ ഗുല്ലു ചൗദരിക്ക് ലഭിച്ചത്.കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വള്ളക്കാരനായ ഗുല്ലു ചൗധരിയാണ് പെട്ടിക്കകത്ത് കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന തുണിയിൽ പൊതിഞ്ഞ് ഹിന്ദു ദൈവത്തിൻ്റെ പടം കൊണ്ട് അലങ്കരിച്ച പെട്ടിയിലാണ് 21 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കിടത്തിയിരുന്നത്.

നദിയിൽ നിന്നും തീരത്തേക്ക് പെട്ടി അടുപ്പിച്ച ശേഷം തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. പെട്ടിക്കുള്ളിലെ കുഞ്ഞിനെ കണ്ട ഉടൻ തന്നെ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി.കുട്ടി ആരോഗ്യത്തോടെയിരിക്കുന്നതായും ആശുപതിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായുമാണ് വിവരം. കുട്ടിയെ സാമൂഹിക കേന്ദ്രങ്ങളിലേക്ക് മാറ്റി. കുട്ടിയുടെ കരച്ചിൽ കേട്ടെങ്കിലും പലരും അത് അവഗണിച്ചു പോയി. എന്നാൽ കുട്ടിയെ രക്ഷിക്കാനായി ചൗധരി ഓടിയെത്തുകയായിരുന്നു.

കുട്ടിയെ ഒഴു,ക്കിവിട്ട പെട്ടിയിൽ കുട്ടിയുടെ ജാതകവും ജനനസമയവും ജനനത്തീയ്യതിയും രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ പേര് ‘ഗംഗ’ എന്നും പെട്ടിയിൽ എഴുതി വച്ചിരുന്നു. കുട്ടി എങ്ങനെയാണ് വെള്ളത്തിൽ വന്നതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ അതിനു ശേഷം ട്വിസ്റ്റ് നടന്നു.കുട്ടിയെ കണ്ടെത്തിയ തോണിക്കാരനെ ഉത്തർ പ്രദേശ് മുഖ്യ മന്ത്രി യോഗി അഭിനന്ദിച്ചു.പെൺകുട്ടിയെ വളർത്തുന്നതിനായി വേണ്ട കാര്യങ്ങൾ ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.അദ്ധേഹത്തിനു സമ്മാനമായി ഒരു വീടും സ്വന്തമായി ഒരു തോണിയും നൽകും എന്നും മുഖ്യ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *