അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

‘താമരശ്ശേരി ചുരം’ എന്ന് കേൾക്കുമ്പോഴൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു മുഖമുണ്ട്. കോഴിക്കോടൻ ഭാഷയിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്ന നിഷ്‌കളങ്കനായ കുതിരവട്ടം പപ്പു എന്ന മഹാനടൻ. അന്തരിച്ച് ഇരുപത്തിയൊന്നു വർഷം പിന്നിടുമ്പോഴും ട്രോൾ ആയും കഥാപാത്രങ്ങളായും ഇപ്പോഴും നമ്മുടെ ഇടയിൽ നിറഞ്ഞു നിൽക്കുകയാണ് ആ ചിരിയുടെ നറുവസന്തം.ആ അച്ഛന്റെ പേരും പെരുമയും പിൻപറ്റാതെ ബിനു പപ്പു എന്ന മകനും പതിയെ സിനിമ ആസ്വാദകരുടെ മനസ്സിലേക്ക് കയറി ക്കൂടുകയാണ്. ഒരൊറ്റ സീനിലെ ഉള്ളൂ എങ്കിലും തന്റെ സാന്നിധ്യം അറിയിക്കാതെ ഈ താരം മടങ്ങാറില്ല. ഓപ്പറേഷൻ ജാവ എന്ന കൊച്ചു വലിയ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ ബിനു പപ്പു എന്ന പപ്പുവിന്റെ മകനും ആഘോഷിക്കപ്പെടുകയാണ് ഇന്ന് മലയാള സിനിമയിൽ.

വ്യത്യസ്തമായ സംസാര ശൈലിയുടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പേക്ഷകർക്കു നൽകിയ ഹാസ്യ താരമാണ് കുതിരവട്ടം പപ്പു. കോഴിക്കോടിന് അടുത്ത് ഫറോക്കിൽ നിന്നുള്ള ഇ താരം പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയത് വളരെ പെട്ടന്ന് തന്നെ ആയിരുന്നു. പനങ്ങാട് പദ്മദളാക്ഷൻ എന്നായിരുന്നു. യഥാർത്ഥ പേര്. വൈക്കം മുഹമ്മദ് ബഷീർ ആണ് അദ്ദേഹത്തെ ആദ്യമായി കുതിരവട്ടം പപ്പു എന്ന് വിളിച്ചത്. പിന്നീട് ഭാർഗ്ഗവി നിലയം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പേര് കുതിരവട്ടം പപ്പു എന്ന് ആയി മാറുക ആയിരുന്നു.ആ സിനിമക്ക് പിന്നാലെ ആ പേര് അദ്ദേഹം കൂടെ കൂട്ടി. അങ്ങനെ പദ്മദളാക്ഷൻ മലയാളികൾ എക്കാലവും ഓർക്കുന്ന കുതിരവട്ടം പപ്പു ആയി. നാടകത്തിലൂടെ ആയിരുന്നു അഭിനയ പ്രവേശനം. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയിൽ ഭൂരിഭാഗം കഥാപാത്രങ്ങളും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *