10 മാസത്തിനുള്ളിൽ 10 മക്കളുടെ അച്ഛനും അമ്മയും. ലക്ഷ്യം 105 മക്കൾ. എല്ലാവരും ഒരു മക്കൾ മതിയെന്ന് തീരുമാനമെടുക്കുന്ന ഈ കാലത്തു വേറിട്ട ഒരു അമ്മയും അച്ഛനുമാണ് ശ്രദ്ധേയമായി മാറുന്നത്. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഹോസ്റ്റർ എന്ന 23 കാരിയാണ് ഈ അമ്മ. ഭർത്താവായ ഗാലിബിനും ഇന്നും വീടു നിറയെ കുട്ടികൾ വേണം എന്നാണ് തങ്ങളുടെ ആഗ്രഹം. കൃത്യമായി പറഞ്ഞാൽ 105 കുഞ്ഞുങ്ങൾ വേണം എന്നാണ് ഇവരുടെ പദ്ധതി.തങ്ങളുടെ ഈ ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ അവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുക എന്ന മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വാടക ഗർഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഈ ദമ്പതികൾ. പതിനേഴാം വയസ്സിൽ താൻ ഗർഭംധരിച്ച് പ്രസവിച്ച വൈഗ എന്ന ഒരു മകൾ കൂടി ക്രിസ്റ്റീനക്ക് ഉണ്ട്. 56 കാരനായ ഭർത്താവ് ഗേലിബിനും ആദ്യവിവാഹത്തിൽ മക്കളുണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിബ് പരിചയപ്പെട്ട് ഇരുവരും വിവാഹിതർ ആയത്.
വീട് നിറയെ കുഞ്ഞുങ്ങൾ വേണം എന്നുള്ള ആഗ്രഹം പരസ്പരം പങ്കു വെച്ചതോടെ എല്ലാ വർഷവും ഓരോ കുഞ്ഞിന് ജന്മം നൽകണം എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാൽ വൈദ്യ പരിശോധനയിൽ ക്രിസ്റ്റീനയുടെ ആരോഗ്യ സ്ഥിതി അ തീരുമാനത്തോട് അനുകൂലിക്കുന്നില്ല എന്ന് അറിഞ്ഞതോടെ ഗർഭ പാത്രങ്ങൾ വാടകക്ക് എടുക്കുവാൻ ഇരുവരും തീരുമാനിക്കുകആയിരുന്നു.
നൂറിന് മുകളിൽ മക്കൾ എന്ന തങ്ങളുടെ ആഗ്രഹം നടത്തി എടുക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗം അതാണെന്ന് അവർ തീരുമാനിക്കുക ആയിരുന്നു. അടുത്തടുത്ത മാസങ്ങളിൽ തന്നെ വാടക ഗർഭ ധാരണത്തിനു അനുയോജ്യരായവരെ കണ്ടെത്തുക ആയിരുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞു 2020 മാർച്ചിൽ പിറന്നു. 2021 ജനുവരിയിലാണ് പത്താമത്തെ കുഞ്ഞു പിറന്നത്.
ലക്ഷ കണക്കിന് രൂപയാണ് ഓരോ കുഞ്ഞിന്റെ പ്രസവത്തിനായി ചെലവാക്കിയിരിക്കുന്നത്. ഒരു തവണ എങ്കിലും അമ്മയായ യുവതികളെ മാത്രമാണ് ഗർഭ ധാരണത്തിനായി തിരഞ്ഞെടുത്തത്. ഇതിനു എല്ലാത്തിനും പുറമെ ഇവർക്ക് ദുശീലങ്ങൾ ഒന്നും ഇല്ല എന്ന് കരാറിൽ ഉറപ്പു വരുത്തുകയും വേണം. ഇപ്പോൾ വീട്ടിൽ എത്തിരിക്കുന്ന പുതിയ അതിഥികൾ അൽപ്പം കൂടി മുതിർന്നതിനു ശേഷം മാത്രമേ അടുത്ത കുഞ്ഞുങ്ങൾക്കുള്ള ശ്രമങ്ങൾ ആരംഭിക്കുകയുള്ളു എന്ന് ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രത്യേകം പരിചാരകരെയും ഇതിനായി നിയമിച്ചിട്ടുണ്ട്. എങ്കിലും ദിവസത്തിൽ പരമാവധി സമയവും കുഞ്ഞുങ്ങളുടെ കാര്യത്തിനായി ശ്രദ്ധിച്ചു, അവരോടൊപ്പം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട് എന്ന് ക്രിസ്റ്റീന പറയുന്നു. കുഞ്ഞുങ്ങളുടെ ഉറക്കം, ആഹാരം എന്നിവക്ക് പുറമെ അവരെ കുറിച്ചുള്ള ചെറിയ വിവരങ്ങൾ പോലും ഓരോ ദിവസവും ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തി വെച്ച് പോരുന്നു എന്ന് ഇവർ പറയുന്നു.ഇ കുടുംബം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.