എല്ലാ ദിവസവും ഉറങ്ങാതെ തന്നെയും നോക്കി ഇരിക്കുന്ന നായ സത്യം അറിഞ്ഞ അയാൾ പൊട്ടി കരഞ്ഞുപോയി മനുഷ്യനേക്കാൾ നന്ദിയുള്ള മൃഗമാണ് നായ എന്ന് നമുക്ക് അറിയാം എന്നാൽ മനുഷ്യനെപ്പോലെ സ്നേഹവും സങ്കടവും ദേഷ്യവും എല്ലാം അവർക്കും ഉണ്ട് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. രാത്രി തനറെ നായ ഉറങ്ങുന്നില്ല പകരം തന്നെ നോക്കി നിൽക്കുന്നു ഇതിന്റെ സത്യാവസ്ഥ മനസിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി അദ്ദേഹം തനറെ നായയെ ഒരു ഡോഗ് റെസ്ക്യു ഹോമിൽ നിന്ന് വാങ്ങിയതാണ് അപ്പോഴാണ് അദ്ദേഹം തൻ്റെ നായയുടെ ഈ വിചിത്ര സ്വഭാവം ശ്രദ്ധിച്ചത്.രാത്രി അതിങ്ങനെ ഉറങ്ങാതെ നോക്കി നിൽക്കുന്നു എന്നാൽ എന്തിനാണ് തന്നെ ഇങ്ങനെ നോക്കി നിൽക്കുന്നതെന്ന ചോദ്യം അയാളെ വല്ലാതെ കുഴപ്പിച്ചു ഡോക്ടർമാരെ കാണിച്ചു നോക്കി നനയുടെ ആരോഗ്യമെല്ലാം നോര്മലാണ് എന്താണ് പ്രശ്നമെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
അവസാനം നായയെ ദത്തെടുത്ത റെസ്ക്യു ഹോമിൽ തന്നെ പോയി തിരക്കി അവർക്കും വ്യക്തമായി ഒന്നും അറിയില്ലെങ്കിലും അവർ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു അത് കേട്ടതും അയാൾക്ക് എന്തുകൊണ്ടാണെന്ന് നായ രാത്രി ഉറങ്ങാതെ തന്നെ നോക്കി നിൽക്കുന്നതെന്ന് മനസ്സിലായി അയാളുടെ കണ്ണു നിറഞ്ഞു. റെസ്ക്യു ഹോമിൽ ഉള്ളവർ പറഞ്ഞത് ഇങ്ങനെയാണ് ഈ നായയുടെ മുൻപത്തെ യജമാനന് തന്റെ ഭാര്യാ ഗർഭിണിയായപ്പോൾ ഇതിനെ നോക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് ഇവിടെ ഉപേക്ഷിച്ചത് രാത്രി ഈ നായ ഉറങ്ങിയപ്പോഴാണ് അയാൾ ഇതിനെ ഉണർത്താതെ എടുത്തുകൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചിട്ട് പോയത് അത് ഉറങ്ങിയാൽ തന്റെ പുതിയ യജമാനനും തന്നെ ഉപേക്ഷിക്കും എന്ന ഭയം കൊണ്ടാണ് ആ നായ രാത്രി ഉറങ്ങാതെ യജമാനനെയും നോക്കിയിരുന്നത്. ഫേസ്ബുക്കിൽ തന്റെ അനുഭവം പങ്കുവച്ചപ്പോൾ തന്നെ ഇത് വൈറലായി ഒരുപാട് പേര് വളരെ സങ്കടത്തോടെ ആ നായയെ നന്നായി നോക്കണം എന്ന് കമെന്റ് ചെയ്തു.