മിനി സ്ക്രീനിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്നയെ മിനി സ്ക്രീൻ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് മേഘ്ന. അടുത്തിടെ താരത്തിന്റെ വിവാഹ മോചനം വാർത്തയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധക ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്. സ്വകാര്യ ജീവിതത്തെയും അഭിനയ ജീവിതത്തെയും കുറിച്ചുളള നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചു.
കാലം തിരിച്ച് പോകാന്‍ സാധിച്ചാല്‍ എന്താണ് തിരുത്തുക എന്നായിരുന്നു ഒരു ചോദ്യം. ഇതിന് ഒന്നും തിരുത്തേണ്ട എന്ന മറുപടിയാണ് മേഘ്ന നൽകിയത്. ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളുമാണ് തന്നെ താനാക്കിയതെന്നും അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നുമാണ് മേഘ്ന പറഞ്ഞത്.തന്റെ ഇപ്പോഴത്തെ ഭാരം 50 കിലോയാണെന്നും ദിവസവും വർക്ക്ഔട്ട് ചെയ്താലേ വെയ്റ്റ് കുറയൂവെന്നും താരം പറഞ്ഞു. ദിവസവും കുറച്ചു സമയമെങ്കിലും വർക്ക്ഔട്ട് ചെയ്യാനും താരം പറഞ്ഞു. തന്റെ പ്രായം 29 ആണെന്നും നടി വെളിപ്പെടുത്തി. നടിയായിരുന്നില്ലെങ്കില്‍ താനൊരു ഡാന്‍സ് ടീച്ചര്‍ ആകുമായിരുന്നുവെന്നും മേഘ്‌ന വ്യക്തമാക്കി.
ജീവിതത്തിൽ ഒരു സ്റ്റേജിൽ ശരിക്കും വീണു പോയി. അത് തരണം ചെയ്ത് ഞാൻ മുന്നോട്ടു പോയി. മനസ് കൊണ്ട് സന്തോഷമായിട്ട് ചിരിക്കാൻ പറ്റുന്നുണ്ട്. ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ലെന്നും മേഘ്ന പറഞ്ഞു.ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണമെന്നു തോന്നുമ്പോൾ എന്തൊക്കെ ക്വാളിറ്റീസ് ആണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഒരു ചോദ്യം. ഇതിനു അങ്ങനെ സ്പെഷ്യൽ ക്വാളിറ്റീസ് ഒന്നും വേണ്ടെന്നും തന്റെ അടുത്ത് ജെനുവിൻ ആയിരിക്കണമെന്നായിരുന്നു മേഘ്ന പറഞ്ഞത്. ആ സൈഡിലെങ്കിലും തന്നെ വഞ്ചിക്കാതിരിക്കുമല്ലോയെന്നും മേഘ്ന പറഞ്ഞു.