ദൈവം ഇല്ലെന്ന് പറയുന്നവര്‍ കാണൂ; 14 മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന പയ്യന്റെ അത്ഭുത രക്ഷപെടലിന്റെ കഥ കടലിൽ പതിനാല് മണിക്കൂർ ഒഴുകി നടന്ന യുവാവ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ എത്തിയ വാർത്ത ഞെട്ടലോടെ അല്ലാതെ ആർക്കും കേൾക്കാൻ കഴിയില്ല താനൂരിലെ 21 കാരൻ നസ്രുദീന് ഇപ്പോഴും താൻ ജീവിതത്തിലേക്ക് വന്നത് വിശ്യസിക്കാൻ ആവുന്നില്ല ഒരു കന്നാസിന്റെ ബലത്തിലാണ് നസ്രുദീൻ ജീവൻ തിരികെ പിടിച്ചത് താനൂർ തേവർ കടപ്പുറത്തു നിന്ന് മൽസ്യ ബന്ധനത്തിനു പോയ വലിയ ബോട്ടിലെ മൽസ്യ തൊഴിലാളി ആയിരുന്നു നസ്രുദീനും സിദ്ധീഖ് എന്ന സുഹ്യത്തും മീനുമായി പൊന്നാനി അഴിമുഖത്തേക്ക് വരുന്നതിന് ഇടയിൽ ബോട്ടിനു യന്ത്ര തകരാർ ഉണ്ടായി.
തുടർന്ന് ഇതിൽ ഉണ്ടായ മുഴുവൻ മീനിനെയും ചെറിയ ബോട്ടിലേക്ക് മാറ്റി നസ്രുദീനും സിദ്ധീക്കും ചെറു ബോട്ടിൽ കയറി എന്നാൽ പുറപ്പെട്ടു അൽപ സമയത്തിന് ഉള്ളിൽ വൈകീട്ട് അഞ്ചേ മുപ്പതോടെ ഭാര കൂടുതലിനെ തുടർന്ന് ബോട്ട് താഴ്ന്നു എന്ന് നസ്രുദീൻ പറയുന്നു തുടർന്ന് കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കന്നാസും കൊണ്ട് കടലിലേക്ക് ചാടി അസ്തമയം വരെ സിദ്ധീഖ് കൂടെ ഉണ്ടായിരുന്നു ഇരുട്ട് വന്നതോടെ പരസ്പരം കാണാൻ പറ്റാതെ വന്നു നീ നീന്തിക്കൊ ഞാൻ പിന്നാലെ വരാം എന്നാണ് സിദ്ധീഖ് അവസാനമായി പറഞ്ഞത് പിന്നെ സിദ്ധീഖിനെ നസ്രുദീനെ സിദ്ധീഖ് കണ്ടില്ല.രാത്രി പല ഭാഗത്തും മൽസ്യ ബന്ധന ബോട്ടിലെ വെളിച്ചം കണ്ടു ഉച്ചത്തിൽ വിളിച്ചു എങ്കിലും ആരും കേട്ടില്ല ബുധൻ രാവിലെ മന്ദലം കുന്ന് തീരത്തു എത്തിയപ്പോഴാണ് മൽസ്യ തൊഴിലാളികൾ രക്ഷിച്ചത്.ആർത്തലാക്കുന്ന തിരമാലക്ക് അപ്പുറം അവ്യക്തമായി കണ്ട രൂപം മനുഷ്യന്റെ ഒറ്റ കൈ ആണ് എന്നുള്ള തിരിച്ചറിവാണ് രക്ഷിക്കാൻ വേണ്ടി കടലിൽ ചാടാൻ ഷുക്കൂർ താഹിർ ആലിക്കുട്ടി എന്നിവരെ പ്രേരിപ്പിച്ചത്