കോഴി പ്രസവിച്ചുവെന്ന വാർത്ത സാധാരണ ഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു എന്ന അത്ഭുതവാർത്തയാണ് എത്തുന്നത്. പിണറായിയിൽ വെണ്ടുട്ടായിലിൽ ആണ് ആരും മൂക്കത്തു വിരൽ വച്ചു പോകുന്ന സംഭവം നടന്നത്. വെണ്ടുട്ടായിലിലെ കെ രജനിയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം നടന്നത്. വാർത്തയറിഞ്ഞതോടെ ജനം ഒന്നാകെ ഇളകി ആ കാഴ്ച കാണാൻ രജനിയുടെ വീട്ടിലേക്ക് ഒന്നാകെ എത്തുകയാണ്. കെഎസ്ഇബി ജീവനക്കാരനായ പുഷ്പനുംഭാര്യ രജനിയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. ബീഡി തൊഴിലാളി ക്ഷേമ ബോർഡ് വഴിയാണ് രജിനയക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്.കഴിഞ്ഞ മാർച്ചിലാണ് നൂറുകോഴി കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്നു ച ത്തു/ പോയി.അവശേഷിക്കുന്ന മുപ്പതു കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരു മാസം മുമ്പാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്. മുട്ടകളിൽ പലപ്പോഴും രണ്ട് മഞ്ഞക്കരുവിൽ കാണാറുണ്ടെന്നും മുട്ടകൾക്ക് സാധാരണ വലിപ്പത്തെക്കാൾ കൂടുതൽ വലിപ്പം കാണാറുണ്ടെന്നും വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രസവശേഷം പുറത്തുവന്നത് കാലു വായയും ഉള്ള ജീവനില്ലാത്ത ഒരു രൂപമായിരുന്നു. എന്നാൽ കൊക്ക് ഉണ്ടായിരുന്നില്ല. എന്നാൽ കഥയിലെ നായികയായ കോഴിക്ക് പ്രസവശേഷം അധികസമയം ജീവിച്ചിരിക്കാൻ യോഗം ഉണ്ടായിരുന്നില്ല. പ്രസവത്തിനുശേഷം തള്ളകോഴിക് രക്തസ്രാവമുണ്ടായി. അല്പസമയത്തിനുള്ളിൽ ചത്തു. തള്ളകോഴിയുടെ ഉള്ളിൽ ഭ്രൂണം ഉണ്ടായിരുന്നെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല എന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.ഭ്രൂണം വികസിച്ച് നിശ്ചിതസമയം എത്തിയാൽ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാൻ ശ്രമിക്കും.ഇരുപത്തിയൊന്ന് ദിവസമാണ് മുട്ട അടവെച്ചു വിരിയാൻ എടുക്കുന്ന കാലയളവ്. കോഴിയുടെ ജഡം പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
കൂടുതൽ പരിശോധനയ്ക്കായി കോഴിയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന് കൈമാറും. കോഴി പ്രസവിച്ചു എന്നറിഞ്ഞതോടെ നാട്ടുകാർ ആകെ അത്ഭുതപെട്ടിരിക്കുകയാണ്.കോഴി പ്രസവിച്ചുവെന്ന വാർത്ത സാധാരണ ഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു എന്ന അത്ഭുതവാർത്തയാണ് എത്തുന്നത്. പിണറായിയിൽ വെണ്ടുട്ടായിലിൽ ആണ് ആരും മൂക്കത്തു വിരൽ വച്ചു പോകുന്ന സംഭവം നടന്നത്. വെണ്ടുട്ടായിലിലെ കെ രജനിയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം നടന്നത്. വാർത്തയറിഞ്ഞതോടെ ജനം ഒന്നാകെ ഇളകി ആ കാഴ്ച കാണാൻ രജനിയുടെ വീട്ടിലേക്ക് ഒന്നാകെ എത്തുകയാണ്.