നാവിലുണ്ടായ മുറിവിന് പിന്നാലെ കാന്‍സര്‍ കവര്‍ന്ന നടന്‍ ജിഷ്ണുവിന്റെ ജീവിതം

മലയാള സിനിമയില്‍ ഏറെ നല്ല വേഷങ്ങള്‍ ചെയ്യാനുണ്ടായിരുന്ന നടനായിരുന്നു ജിഷ്ണു രാഘവന്‍. എങ്കിലും ചുരുങ്ങിയ കാലത്തിനിടെ, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ ജിഷ്ണുവിന് കഴിഞ്ഞിരുന്നു. കാന്‍സറാണ് ജിഷ്ണുവിന്റെ ജീവിനെടുത്തത്. രോഗം കടുത്തപ്പോഴും ചെറുപുഞ്ചിരിയോടെ താരം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഒട്ടെറെ പോസ്റ്റുകളും ചിത്രങ്ങളും തന്റെ രോഗവിവരങ്ങളുമെല്ലാം ജിഷ്ണു ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. രോഗത്തെ അതിജീവിച്ച് ജിഷ്ണു വരുമെന്ന് തന്നയായിരുന്നു പ്രേക്ഷകരുടെ വിശ്വാസം എന്നാല്‍ 2016 മാര്‍ച്ച് 25ന് താരം വിടവാങ്ങുകയായിരുന്നു.1987 ഇൽ പിതാവ് രാഘവന്റെ കിളിപ്പാട്ട് എന്ന സിനിമ ബാല താരമായി സിനിമയിൽ ജിഷ്ണു കമലിന്റെ നമ്മൾ എന്ന ചിത്രം വഴി സിദ്ധാർഥ് ഭരതിനു ഒപ്പം നായക കഥാ പാത്രം ചെയ്‌തു.

കുഞ്ഞു നാൾ മുതൽ അഭിനയിക്കാൻ ജിഷ്ണുവിന് താല്പര്യം ഉണ്ടായിരിന്നു കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയിൽ ധാരാളം അവസരം വന്നു പക്ഷെ ചെറുപ്പത്തിൽ ലൊക്കേഷനിൽ പോകുബോൾ അവനു ഒപ്പം ആരെങ്കിലും പോണം എനിക്ക് അതിനു സമയം തികയില്ല ‘അമ്മ അങ്ങനെ പുറത്തു പോകുന്ന ആൾ ആയിരുന്നില്ല ഞങ്ങളെ മനസിലാക്കിയവൻ അഭിനയത്തെ കുറിച്ച് പറഞ്ഞില്ല പഠനത്തിലെക്ക് ആവുകയും ചെയ്തിരുന്നു എന്നും രാഘവൻ മുൻപ് പറഞ്ഞിരുന്നു ചലച്ചിത്ര അക്കാദമിയുടെ ഒരു പ്രോഗ്രാമിൽ വെച്ച് കൊണ്ട് കമലിനെ കണ്ടപ്പോൾ അദ്ദേഹം തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞു രണ്ടു പുതുമുഖത്തെ ആണ് ആലോചിക്കുന്നത് ഒരാളെ കിട്ടി ഭരതേട്ടന്റെ മകൻ സിദ്ധാർഥ് രണ്ടമത്തെ ആൾക്ക് അല്പം ഉയരം വേണം എന്ന് കമൽ പറഞ്ഞപ്പോൾ ആറടി പൊക്കം ഒരാൾ വീട്ടിൽ ഉണ്ട് മകൻ എന്ന് പറഞ്ഞത് രഘവൻ ആണ്.അങ്ങനെ നമ്മൾ എന്ന സിനിമയിൽ നായകൻ ആയി ജിഷ്ണു എത്തുക ആയിരുന്നു.കൂടുതൽ വാർത്തകൾക്ക് താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *