മാതാപിതാക്കളുടെ ആശ്രെധ..പാഞ്ഞുവരുന്ന കെ എസ് ആർ ടി സി ബസിന് മുന്നിൽ പൊന്നുമോൾ പിന്നെ സംഭവിച്ചത്

കേരളക്കര മുഴുവൻ ഒരു നിമിഷം ചങ്കിടിപ്പോടെ കണ്ട ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.പാഞ്ഞുവരുന്ന കെ എസ് ആർ ടി സിബസിന് മുന്നിലേക്ക് ഓടിക്കയറി കുഞ്ഞുമോൾ , കെ എസ് ആർ ടി സി ഡ്രൈവർ ഒരു നിമിഷം കൊണ്ട് ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം.അതെ കേരളക്കര ഒന്നടങ്കം ഒരു നിമിഷം സ്തംഭിച്ചുപോയി ഈ വീഡിയോ കണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്വകാര്യ സ്ഥാപനത്തിൽ ഷോപ്പിങ്ങിനെത്തിയ ദമ്പതികളുടെ രണ്ട് മക്കളിൽ ഒരാൾ ദേശിയ പാതയിലേക്ക് വീണ പന്തെടുക്കാൻ പാഞ്ഞതിന് പിന്നാലെയാണ് കെ എസ് ആർ ടി സി ബസിന് മുന്നിൽ പെട്ടത്.ഒരു നിമിഷം ആരുടേയും മനസ് ഒരു നിമിഷം പിടഞ്ഞുപോയിട്ടുണ്ടാകും.

എന്നാൽ ഡ്രൈവറുടെ മനഃസാന്നിധ്യം വളരെ വലുതായിരുന്നു ഓടി റോഡിലേക്ക് കയറുന്ന പൊന്നോമനെയെ കണ്ട് പെട്ടന്ന് ഒരു നിമിഷം പോലും വൈകാതെ ഗിയർ ഡൌൺ ചെയ്ത് വണ്ടി ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു.ഒപ്പം പുറകെ എത്തിയ മറ്റു വാഹനങ്ങൾ ബസിനെ ഓവർ ടേക്ക് ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലും ksrtc ബസ് ഡ്രൈവർ രാജേന്ദ്രൻ നൽകുകയും ചെയ്തു.ഇതോടെ ഓടി എത്തിയ മാതാപിതാക്കൾ പൊന്നോമനയെ സുരക്ഷിതമായി റോഡിൽ നിന്നും രക്ഷിക്കുകയും ചെയ്തു.കടയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമെറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് ബസ് ഡ്രൈവറായ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.

ആദ്യം ഒരു ബോൾ റോഡിലേക്ക് വരുന്നത് തന്റെ സ്രെദ്ധയിൽ പെട്ടിരുന്നു എന്നും അതിന്റെ പുറകെ ആരേലും വരാൻ സാധ്യത ഉണ്ടെന്നും മനസിലാക്കിയിരുന്നതായി ഡ്രൈവർ രാജേന്ദ്രൻ വെളിപ്പെടുത്തി.ഒരു നിമിഷത്തെ ആശ്രെധ മൂലം വലിയൊരു പ്രേശ്നമാണ് കാത്തിരുന്നത് , എന്നാൽ അവസരോചിതമായി ഡ്രൈവറുടെ പ്രവർത്തനം ഒരു ജീവൻ രക്ഷിച്ചു.ഡ്രൈവർ രാജേന്ദ്രന്റെ അവസരോചിതമായ ഇടപെടലുകൊണ്ടാണ് പൊന്നുമോളുടെ ജീവൻ അപകടത്തിൽ പെടാതെ രക്ഷപെട്ടത്.ഡിപ്പോയിലെ പാപ്പനം കോഡ് രാജേന്ദ്രന്റെ ഈ പ്രവർത്തിക്ക് റോഡ് സുരക്ഷക്കായുള്ള മീറ്റിങ്ങിൽ ആദരിക്കുകയും ചെയ്തു.അവസരോചിതമായി ബസ് നിർത്തി കുഞ്ഞിനെ രക്ഷിച്ച ആ ബസ് ഡ്രൈവറായ രാജേന്ദ്രന് നൽകാം ഒരു ബിഗ് സല്യൂട്ട്

Leave a Reply

Your email address will not be published. Required fields are marked *