പറച്ചിലിനപ്പുറം പ്രവർത്തികൊണ്ടാണ് ഈ യുവാവ് താരമാകുന്നത് വൻ തുക സ്ത്രീധനം വാങ്ങികൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിൽ ഭിക്ഷക്കാരിയായ യുവതിയെ ജീവിത സഖിയാക്കി അനിൽ എന്ന ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി ഇന്ത്യ മുഴുവൻ ശ്രദ്ധനേടുകയാണ്.
അനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത് ഇവരുടെ അപൂർവ പ്രണയ കഥയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ എല്ലാവരും. ലോക്ക്ഡൗനിലാണ് നീലം എന്ന ഭിക്ഷക്കാരിയുടെ ജീവിതം മാറ്റിമറിച്ചത്. തെരുവിൽ ഏറെ കാലമായി ഭിക്ഷയെടുക്കുന്ന യുവതിയാണ് നീലം അച്ഛൻ നേരത്തെ പോയി അമ്മ തളർന്നു കിടപ്പാണ്.സഹോദരനും ഭാര്യയും വീട്ടിൽ ഇന്ന് പുറത്താക്കിയതോടെയാണ് നീലവും കി,ട,പ്പിലായ അമ്മയും തെരുവിലായത്
ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തതിനാലാണ് ഭിക്ഷയാകരുടെ കൂടെ നീലവും കൂടിയത് എന്നാൽ അപ്രതീക്ഷിത ലോക്ക് ഡൌൺ കാര്യങ്ങൾ മാറ്റിമറിച്ചു.ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിലായ സമയത്ത് ദൈവദൂതനെപ്പോലെ അയാൾ എത്തുന്നത് ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്നവർക്ക് മുതലാളിയുടെ കൂടെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു അനിൽ
ഏതാനും ദിവസം നീലത്തിന് അനിൽ ആഹാരം നൽകി ഓരോ ദിവസം ചെല്ലും തോറും അനിൽ നീലത്തിന്റെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. നീലത്തിന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ നീലത്തെ ആശ്വസിപ്പിച്ചു അവരുടെ സൗഹൃദം പതിയെ പ്രണയമായി ഉടലെടുത്തു. ഇനി മുതൽ തെരുവിൽ കഴിയേണ്ടെന്നും ഭിക്ഷയെടുക്കേണ്ടെന്നും ഇരുവർക്കും വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാമെന്ന് അനിൽ നീലത്തോട് പറഞ്ഞു അതോടൊപ്പം മുതലാളിയോടും അനിൽ കാര്യങ്ങൾ അറിയിച്ചു
എന്തുകൊണ്ട് ഒരു ഭിക്ഷക്കാരി എന്ന മുതലാളിയുടെ ചോദ്യത്തിന് അനിലിന്റെ മറുപടി ഇതായിരുന്നു.നീലത്തിന്റെ ധൈര്യമാണ് എന്നെ ആകർഷിച്ചത് അവളുടെ കാര്യം മാത്രമല്ല അവളുടെ അമ്മയുടെ കാര്യവും അവൾ തന്നെയാണ് നോക്കുന്നത് ഇതോടെ മുതലാളി അനിലിന്റെ അച്ഛനോട് ചോദിച്ചു സമ്മതം വാങ്ങി പിന്നാലെ അനിലിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി നീലം വന്നു ചേർന്നു. കാൺപൂരിലെ ബുദ്ധ ആശ്രമത്തിൽ വച്ച് നടന്ന ഇവരുടെ വിവാഹത്തിന് കയ്യടിക്കുകയാണ് ഇന്ത്യ മുഴുവനും. ഭിക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് സോഷ്യൽ മീഡിയയുടെ കയ്യടി നേടിക്കഴിഞ്ഞു അനിൽ എന്തായാലും അനിൽ ചെയ്ത പ്രവർത്തിയെ അഭിനന്ദിക്കാതെ വയ്യ.