വളരെ രസകമായ പോസ്റ്റ് ഇട്ടു കൊണ്ട് ആരാധകരെ രസിപ്പിക്കുന്ന താരം തന്നെയാണ് സുബി സുരേഷ്.’20 ലക്ഷം മുടക്കി വീട്ടിൽ തയാറാക്കിയ സിനിമ തീയറ്ററും ഒൻപത് ലക്ഷത്തിന്റെ ലിഫ്റ്റും കഴിഞ്ഞ ദിവസമാണ് സുബി സുരേഷ് പുറത്തു വിട്ടത്.നിമിഷങ്ങൾക്ക് അകം വൈറൽ ആയി മാറിയ ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് ചൊറിയാൻ എത്തിയത്.ഇവർക്ക് ഒക്കെ സുബി സുരേഷ് മറുപടി നൽകും എന്ന കാര്യത്തിൽ സംശയം ഇല്ല.അത്തരം ഒരു മറുപടിയാണ് എല്ലാവര്ക്കും നൽകിയത്.ക്ലയിൻസിന്റെയും കുടുംബത്തിന്റെയും വീട് ആയിരുന്നു ഇത്.ടെറസ്സ് ഉൾപ്പെടെ നാല് നില ഉള്ള വീട് വീടിനു അകത്ത് സ്വിമിങ് പൂള് ലിഫ്റ്റ് സംവിധാനം ഉണ്ട്.18 സീറ്റ് ഉള്ള തീയേറ്റർ ആണ് അകത്തു ഒരുക്കിയത്.
ഇത് തന്നെയാണ് സുബിക്ക് കൂടുതൽ ഇഷ്ടം ഉണ്ടായിരുന്നത്.ഇതൊക്കെയാണ് ആ കുറിപ്പിൽ പറയുന്നത്.ഇതിനു എത്ര ലക്ഷം രൂപ ചിലവ് ആകും എന്ന ചോദ്യത്തിന് ഇരുപത് ലക്ഷം വരെ പോകും എന്നൊക്കെ ക്ലയിൻസ് ഉത്തരം പറഞ്ഞു എന്നും ഈ വീഡിയോ വഴി പറയുന്നുണ്ട്.45 ദിവസം എടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയതും പിന്നെ ലിഫ്റ്റിനെ കുറിച്ചും ചോദിച്ചിരുന്നു.പലരും പല രീതിയിൽ കമന്റ് ഇട്ടിരുന്നു മലരേ എന്ന കമന്റിന് പൂവേ എന്നായിരുന്നു മറുപടി.വീഡിയോ കാണാതെ ആയിരുന്നു പലരും വിമർശിച്ചത്.മാന്യമായി ജോലി ചെയ്തു ജീവിച്ചവർ ഇപ്പോൾ നില നില്പിനായി നെട്ടോട്ടം ഓടുന്ന സമയം നാണം ഇല്ലേ ഇങ്ങനെ പോസ്റ്റ് ഇടാൻ എന്ന് ഒരാളുടെ ചോദ്യം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് ആണ് മാഷേ ഇത് എല്ലാം ചെയ്തത് ഇതൊക്കെ കാണണ്ട എങ്കിൽ പിന്നെ എന്തിനാണ് ചേട്ടൻ എന്റെ പേജ് നോക്കുന്നത് എന്നാണ് സുബി മറുപടി നൽകിയത്.