പ്രസവകിട,ക്കയില്‍ നിന്നും യുവതി പോലീസിനെ വിളിച്ച് പറഞ്ഞത് കേട്ടോ? അന്തംവിട്ട പോലീസുകാര്‍ ചെയ്തത്..

വീട്ടിൽ ക,ള്ളൻ കേറിയാലോ ത,ർക്കങ്ങൾ തീ,ർക്കാനോ പോലീസിനെ ആശ്രയിക്കുന്നവരാണ് നമ്മൾ എന്നാൽ കഴിഞ്ഞ ദിവസം കാസർഗോഡ് പോലീസ് സ്റ്റേഷനിലേക്ക് ഒരു അസാധാരണ കോൾ എത്തി പ്രസവ കിടക്കയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മയുടെ കോളാണ് എത്തിയത് ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആശുപത്രി ചികിത്സ ചിലവിനുള്ള പണം ആവശ്യപ്പെട്ടായിരുന്നു ആ അ,മ്മയുടെ കോൾ. അത് പോലീസ് ചുമതല അല്ല എന്ന് പറഞ്ഞ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈവിട്ടില്ല കാര്യങ്ങൾ ചോദിച്ചു അപ്പോഴാണ് ആ അമ്മ തന്റെ ക,രളലിയിക്കും കഥ പറഞ്ഞത്.കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യയായിരുന്നു ആ അമ്മ ഏഴ് ദിവസം മുൻപാണ് മാസം തികയും മുൻപ് ജനറൽ ആശുപത്രിൽ പ്രസവിച്ചത് ശ്വാസ തടസവും മറ്റ് ബുദ്ധിമുട്ടുകളും കാരണം നഗരസഭ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിലെ ചിലവ് നാല്പതിനായിരം രൂപയായി ഭർത്താവ് സ്വന്തം ഓട്ടോറിക്ഷ വിറ്റ് പതിനയ്യായിരം രൂപ സംഘടിപ്പിച്ചു ബാക്കി തുക കണ്ടെത്താൻ ഒരു നിവർത്തിയും ഉണ്ടായിരുന്നില്ല സാമ്പത്തികമായി താഴെ തട്ടിലുള്ള ആ അമ്മ കാസർഗോഡ് ടൌൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു പിന്നെ ഒട്ടും വൈകിയില്ല വിവരമറിഞ്ഞ സ്റ്റേഷനിലെ ഡി ഡി ചാർജ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ രാജേന്ദ്രൻ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ മധു കാരക്കടവിനെ വിളിച്ച് സഹായിക്കാൻ സാധ്യതയുള്ളവരെ തേടി.

തുടർന്ന് ചന്ദ്രഗിരി ലയൺസ്‌ ക്ലബ്ബിന്റെയും കാസർഗോഡ് യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹി എരിയാൽ മഹ്മൂദ് ഇബ്രാഹിമിനെ സമീപിച്ചു ചാരിറ്റബിൾ ട്രസ്റ് പത്തൊമ്പതിനായിരം രൂപ ആശുപത്രിയിൽ നൽകി അയ്യായിരത്തോളം രൂപ ആശുപത്രി അധികൃതർ ഇളവ് ചെയ്തു. കുഞ്ഞിന്റെ ചികിത്സ ചെലവിനായി വിൽക്കേണ്ടി വന്ന ഓട്ടോറിക്ഷയ്ക്ക് പകരം ഓട്ടോറിക്ഷ സഹായമായി നൽകുമെന്ന് മഹ്മൂദ് ഇബ്രാഹിം പറഞ്ഞു അങ്ങനെ പോലീസിന്റെ സമയോചിത ഇടപെടലാണ് ഈ കുടുംബത്തിന് ആശ്രയമായി മാറിയത് പോലീസും സാമൂഹ്യ പ്രവർത്തകരും തുണയായപ്പോൾ അമ്മയ്ക്കും കുഞ്ഞിനും അച്ഛനും ആശ്വാസവുമായി.

Leave a Reply

Your email address will not be published. Required fields are marked *