അറപ്പോ വെറുപ്പോ ഒന്നുമില്ല; വിശപ്പ് മാത്രം; ഈ യുവാവ് ചെയ്തത് കണ്ടോ? ബിഗ് സല്യൂട്ട്

അറപ്പോ വെറുപ്പോ ഒന്നുമില്ല; വിശപ്പ് മാത്രം; ഈ യുവാവ് ചെയ്തത് കണ്ടോ? ബിഗ് സല്യൂട്ട് സ്വാർത്ഥയുടെ ;ലോകമാണ് ഇത് എന്നും പലരും പലപ്പോഴും പറയാറുണ്ട് അങ്ങനെ ഉള്ള കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നതും എന്നാൽ നന്മയുടെ കണിക ബാക്കി ഉള്ളവരും ഭൂമിയിൽ ഉണ്ട് അവർ അണമുറയാത്ത നന്മ കൊണ്ട് ഈ ഭൂമിയെ സുന്ദരമാക്കുന്നുണ്ട് ബന്ധങ്ങളോ ഇഴയടുപ്പമോ ഏതുമില്ലാതെ സഹ ജീവികളുടെ കണ്ണീർ ഒപ്പിയ ഒരു മനുഷ്യനാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറക്കുന്നത് പൊരി വെയിലത്തു ഭക്ഷണത്തിനായി അലയുന്ന മനുഷ്യന് തന്റെ പൊതിച്ചോറിന്റെ പങ്കു നൽകിയ വ്യക്തിയാണ് ഏവരെയും കയ്യടി വാങ്ങുന്നത്.ഇത് പഴയ പോസ്റ്റ് ആണ് എന്ന് കമന്റ് വരുന്നുണ്ട് എങ്കിലും സംഭവം വീണ്ടും വൈറൽ ആവുകയാണ്

ഒരാളും യാചകനും ഒരേ പൊതിയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് ഇത് ഇതോടപ്പം തന്നെ സംഭവത്തിന്റെ വിവരണമുണ്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവം നടി സുബി സുരേഷ് ഉൾപ്പെടെ ഉള്ളവർ ഷയർ ചെയ്തിട്ടുണ്ട് കുറിപ്പ് ഇങ്ങനെ.കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം. മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന യാചകനും കൈനീട്ടി. വിശപ്പിന്റെ വേദന അറിയാവുന്ന ആ നല്ല മനുഷ്യൻ ആ യാചകനും കൂടി ഭക്ഷണം കൊടുത്തു. ഒരേ ഇലയിൽ ഒന്നിച്ചിരുന്നു കഴിച്ചു രണ്ടു പേരും കൂടെയുണ്ടായിരുന്ന മകനും. ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ. ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ. അന്നദാനം ചെയ്യേണ്ടത് ആരാധാനാലയങ്ങൾ വഴി മാത്രമാവരുത്. വിശക്കുന്നവനും വിശപ്പറിയുന്നവനും സ്വന്തം കൈകൊണ്ടു ഒരു നേരത്തെ അന്നം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം.

Leave a Reply

Your email address will not be published. Required fields are marked *