കൊല്ലത്തു വിസ്മയയുടെ മരണത്തിൽ അനുശോചിച്ചും പൊട്ടി തെറിച്ചും പല സെലിബ്രിറ്റിയും എത്തിയിരുന്നു നടനും എംപിയും ആയ സുരേഷ് ഗോപിയും വിസ്മയയുടെ മരണത്തിൽ പ്രതികരണം അറിയിച്ചു രംഗത്തു വന്നിരുന്നു.വിസ്‌മയ ഒന്ന് വിളിച്ചിരുന്നു എങ്കിൽ കിരണിനെ രണ്ടെണ്ണം പൊട്ടിച്ചു വിസ്‌മയയെ രക്ഷിച്ചേനെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത് ഇപ്പോൾ ഇതാ വിസ്മയയുടെ വീട്ടിൽ എത്തിയ സുരേഷ് ഗോപി താൻ മനസിലാക്കിയ മറ്റൊരു സങ്കടം നിറഞ്ഞ കാര്യമാണ് മാധ്യമ പ്രവർത്തകരോട് പങ്കു വെച്ചത്.
തന്റെ ഫോൺ നബർ ഒരുപാട് പേരോട് വിസ്‌മയ ചോദിച്ചു അറിഞ്ഞതായിട്ടാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.രണ്ടാഴ്ച ഇതിനു വേണ്ടി ശ്രമിച്ചു എന്ന് സുരേഷ് ഗോപി പറയുന്നു.വളരെ വൈകിയാണ് ഞാൻ ഇത് അറിഞ്ഞത് എന്റെ ഫോൺ നബർ തരുമോ എന്ന് ചോദിച്ചു കൊണ്ട് മാധ്യമ പ്രവർത്തകർക്ക് പോലും വിസ്‌മയ അന്വേഷിച്ചത് ആയിട്ടാണ് അറിഞ്ഞത്.ജീവിക്കാൻ അത്ര മാത്രം കൊതിച്ചു കാണും.ഒരു പരാതി പറഞ്ഞാൽ ഒരു പക്ഷെ ഇവിടെ വന്നു കൂട്ടി കൊണ്ട് പോകും എന്നും വേണം എങ്കിൽ തടയാൻ വരുന്നവന് രണ്ടു തല്ല് കൊടുത്തിട്ടു ആണേലും കൊണ്ട് പോകും എന്ന് ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകും വിസ്മയുടെ വീട്ടിൽ വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുക അയിരുന്നു സുരേഷ് ഗോപി.നീതിക്കായി കുടുബത്തിനു ഒപ്പം ഉണ്ടാകും എന്നും സുരേഷ് ഗോപി ആവർത്തിച്ചു.സുരേഷ് ഗോപി വിസ്മയയുടെ വീട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ചത്; അതറിഞ്ഞ് കണ്ണീരണിഞ്ഞ് താരം