കൂലി പണിയെടുക്കുന്ന ഈ യുവാക്കൾ സത്യത്തിൽ ആരാണെന്ന് അറിയാമോ? സംഭവമറിഞ്ഞ് നമിച്ചു കേരളക്കര. ഈ സത്യം അറിഞ്ഞാണ് ഇപ്പോൾ കേരളക്കര കയ്യടിക്കുന്നത്. പാലക്കാട് ഹോളോബ്രിക്സ് കമ്പനിയിൽ വിയർത്ത പണിയെടുക്കുന്ന കൂലിപ്പണിക്കാർ… പക്ഷേ ഇവർ ആരാണെന്ന് കേട്ടോ? ഇവരുടെ വാക്കുകൾ കേട്ടാൽ എങ്ങനെ സല്യൂട്ട് അടിക്കാതെ ഇരിക്കും.
മണ്ണാർക്കാട് ഹോളോബ്രിക്സ് കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം രണ്ട് യുവാക്കളെ കാണാം. കമ്പനിയിലെ സിമന്റ് കട്ട എടുക്കുന്ന ജോലി തിരക്കിലാണ് യുവാക്കൾ ഇപ്പോൾ. മലപ്പുറം കാളികാവ് തെക്കേടത്ത് കരിപ്പാറ ഹയർനീസയുടെയും അബ്ദുൽ അസീസിന്റെയും മകൻ 24കാരൻ ഇർഷാദ് അലിയും മണ്ണാർക്കാട് ചാത്തന്നൂർ കുര്യാർ കാട്ടിൽ രാജനെയും കുഞ്ഞു മാളുവിന്റെയും മകൻ ഇതിൽ ഗുപ്തയും ആണ് അവർ.
പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ പോയതു് കൊണ്ടല്ലേ മക്കളെ എന്ന് ഇവരെ അറിയാവുന്നവർ ആരും ചോദിക്കാറില്ല. കാരണം ഭാവിയിലെ ഡോക്ടർമാർ ആണ് ഇവർ. ഡോക്ടർ എന്ന സ്വപ്നത്തിലേക്ക് എത്താൻ മാസങ്ങൾ കൂടി ഉള്ളപ്പോൾ ഇവർക്ക് സിമന്റ് കട്ടയും കോൺക്രീറ്റും ചുമന്നെ മതിയാകു.
സുഹൃത്തുക്കളും സഹപാഠികളും ആണ് ഇർഷാദ് അലി യും നിഖിൽ ഗുപ്തയും. ഒപ്പം ഷൊർണൂരിലെ സ്വകാര്യ ആയുർവേദ കോളേജിലെ അവസാനവർഷ ബിഎഎംഎസ് വിദ്യാർത്ഥികളു സർക്കാർ മെരിറ്റിൽ ആണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. കൂലിപ്പണിക്കാരനായ ഉപ്പ തന്നെ ഒരു ഡോക്ടർ ആക്കണം എന്ന് ആഗ്രഹിച്ച സ്വപ്നത്തിന് സാക്ഷാത്കാരമാണ് ഇതെന്ന് ഇർഷാദ് അലി പറഞ്ഞു.
അഞ്ചു വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ ഇനി ഏതാനും മാസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ഡോക്ടർ ആവാൻ വേണ്ടി തന്നെയാണ് ഇവർ കൂലിപ്പണി എടുക്കുന്നത്. കൂലിപ്പണി ചെയ്ത് പഠനം പൂർത്തിയാക്കുന്നത് ഒരു കുറവായി കാണുന്നില്ല എന്നും ആരും സഹതാപം കാണിക്കേണ്ട എന്നും ഇരുവരും പറയുന്നു.
പഠനത്തിന് പണം കണ്ടെത്താനായി ഇവർ ചെങ്കൽ ക്വാറികൾ, മണലെടുപ്പ്, കട്ടള, ജനൽ നിർമ്മാണം എന്നീ മേഖലകളിലെല്ലാം ജോലി ചെയ്തു. കോൺക്രീറ്റ് ജോലിക്ക് പോകുമ്പോൾ പ്രതിദിനം 750 രൂപയാണ് ലഭിക്കുക. ഷോർണൂർ പെട്രോൾപമ്പിൽ രാത്രി ജോലി, ഡ്രൈവിംഗ്, ട്യൂഷൻ, എൽഐസി ഏജന്റ് തുടങ്ങി നിഖിൽ ഗുപ്ത കൈവെക്കാത്ത മേഖലകളില്ല.