വിസ്‌മയ ഓടിക്കയറിയത് ഹോം ഗാർഡിൻ്റെ വീട്ടിലേക്ക് കിരണിനെതിരെ ദൃക്‌സാക്ഷികളുടെ മൊഴി പുറത്ത്

വിസ്‌മയ ഓടിക്കയറിയത് ഹോം ഗാർഡിൻ്റെ വീട്ടിലേക്ക് കിരണിനെതിരെ ദൃക്‌സാക്ഷികളുടെ മൊഴി പുറത്ത് .കിരൺ കുമാറിനെ പോലീസ് ഇന്ന് കസ്റ്റഡയിൽ വാങ്ങും എന്നാൽ ഇയാൾക്ക് എതിരെ ഇപ്പോൾ സുപ്രധാന കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്.കഴിഞ്ഞ ലോക് ഡൗൺ കാലത്തു കാർ യാത്രക്ക് ഇടയിൽ ചിറ്റുമല ഓണമ്പലം ജഗ്‌ഷന്‌ സമീപം വെച്ച് കൊണ്ട് കിരൺ കുമാറുമായി ഉണ്ടായ വഴക്കിനെ തുടർന്ന് വിസ്മയ കാറിൽ നിന്നും ഇറങ്ങി പോയതിനു ദൃക്‌സാക്ഷി ആയവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലത്തു നിന്നും വരികയായിരുന്നു ഇരുവരും കാറിൽ നിന്നും ഇറങ്ങിയ വിസ്മയ ശാസ്‌താം കോട്ട പോലീസ് സ്റ്റേഷൻന്റെ ഹോം ഗാർഡിന്റെ വീട്ടിൽ ഓടി കയറി.

അവിടെ വെച്ച് കൊണ്ട് കിരണും വിസ്മയയും ഏറെ നേരം വ,ഴക്ക് ഉണ്ടായി.വീട്ടുകാർ ഫോണിൽ വിളിച്ചു കൊണ്ട് ആശ്യസിപ്പിച്ചതിനെ തുടർന്നാണ് വിസ്മയ കിരണിനു ഒപ്പം പോയത്.ഇതിൽ രണ്ടു ദൃക്‌സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.മാനസിക സമ്മർദത്തെ തുടർന്നു വിസ്മയ കൊച്ചിയിലെ കൗൺസലിംഗ് സെന്ററിൽ ബന്ധപ്പെട്ട വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.ജുഡീഷ്യണൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് എതിരെ തൊണ്ണൂറ് ദിവസത്തിനു അകം കുറ്റ പത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പ്രതി കിരണിനു ജാമ്യം ലഭിക്കാൻ ഉള്ള സാദ്യത കുറയും.കിരൺ റിമാൻഡിൽ കഴിയുമ്പോൾ തന്നെ വിചാരണ നടപടി പൂര്ത്തീകരിക്കാനാണു പോലീസ് ശ്ര,മിക്കുന്നത്.പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസ് ലക്‌ഷ്യം.വേഗത്തിൽ നടപടി പൂർത്തിയാക്കാൻ അന്വേഷന്നതിന് മേൽ നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐ ജി ഹർഷിത നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *