ഉത്ര കേസ് ഒരു വര്ഷം പിന്നിടുബോൾ ഇപ്പോഴും വിചാരണയിലാണ്.കോവിഡ് മൂലം മാറ്റി വെച്ചിരുന്ന വിചാരണ ജൂലൈ ഒന്നിന് ശേഷം ആരംഭിക്കും ഉത്ര മ,രിക്കുബോൾ ഒരു വയസ്സ് മാത്രം പ്രായം ഉള്ള ഒരു കുഞ്ഞു ഉണ്ടായിരിന്നു.മ,ര,ണ ശേഷം ഉത്രയുടെ മാതാ പിതാക്കൾ കൊണ്ട് വന്നു.ഇപ്പോൾ ആ കുട്ടിക്ക് രണ്ടു വയസും രണ്ടു മാസവും ആയി.ധ്രുവ് എന്ന പേര് മാറ്റി കൊണ്ട് ആർജവ് എന്ന പേരിലാണ് ഇപ്പോൾ ആ കുട്ടി വളർന്നു വരുന്നത്.അച്ഛൻ സൂരജും അച്ഛൻ്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്ന പേര് ഉത്രയുടെ വീട്ടുകാർ മാറ്റികഴിഞ്ഞു. ആർജ്ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായത് കൊണ്ടാണ് ആർജവ് എന്ന പേര് നൽകിയതെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു. കിച്ചു എന്നാണ് കുഞ്ഞിൻ്റെ വീട്ടിലെ വിളിപ്പേര്.അമ്മയില്ലാത്തതിൻ്റെ കുറവ് വരുത്താതെയാണ് ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ വളർത്തുന്നത്.
ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് അർജവ് മോൻ വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ ഉടൻ അമ്മയുടെ ചിത്രത്തിന് മുന്നിൽ പോയി നിന്ന് തൊഴും. പിന്നീടാണ് മറ്റ് കാര്യങ്ങൾ ചെയ്യുന്നത്. നല്ലൊരു കുട്ടി കുറുമ്പനാണ് ആർജവ്. ഒരു വാശിക്കുടുക്ക. പക്ഷേ അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും, മാമൻ വിഷ്ണുവിൻ്റെയും പൊന്നോമനയാണവൻ. മിക്കപ്പോഴും വിവാഹ ആൽബത്തിലെ ഫോട്ടോകളും വീഡിയോകളും അമ്മൂമ്മ കാണിച്ചു കൊടുക്കാറുണ്ട്. അപ്പോഴൊക്കെ ഉത്രയുടെ ഫോട്ടോ കാണുമ്പോൾ അമ്മ എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കും. അതിലുള്ള മറ്റാരെയും അറിയില്ല. അറിയിക്കാനും ഉത്രയുടെ വീട്ടുകാർക്ക് താല്പര്യമില്ല. ഉത്ര പിച്ചവെച്ചും പൊട്ടിച്ചിരിച്ചും വളർന്ന വീട്ടിൽ അവൾക്ക് പകരം ഇപ്പോൾ ആർജവ് മോൻ വളരുന്നു. എല്ലാവരുടെയും ഹൃദയം കവർന്നുകൊണ്ട്. ഇനി ജീവിതത്തിൽ ഉത്രയുടെ മാതാപിതാക്കളുടെ പ്രതീക്ഷയും സന്തോഷവും ആർജവിലാണ്.
നിനച്ചിരിക്കാതെ എത്തിയ ദുരന്തങ്ങളിൽ കുടുംബത്തിന് ആശ്വാസമാണ് കിച്ചുമോൻ.അവൻ്റെ കളി ചിരികളിൽ ഇവർ കുറച്ച് നേരത്തേക്കെങ്കിലും സന്തോഷലോകത്ത് ജീവിക്കുന്നു. ശാസ്താംകോട്ടയിൽ നടന്ന സംഭവത്തിൽ പോലീസ് ഉത്രയുടെ കൊലക്കേസ് അന്വേഷിച്ചതു പോലെ കൃത്യമായ അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെങ്കിൽ ശിക്ഷ വാങ്ങി നൽകി വിസ്മമയയുടെ കുടുംത്തിന്ബനീതി വാങ്ങി നൽകണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.