ഭൂമിയിലെ ദൈവങ്ങളെ കണ്ടിട്ടുണ്ടോ.. കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായി തണലായി നിൽക്കാൻ ദൈവത്തിന്റെ കരങ്ങൾ ആയി ചിലർ എത്താറുണ്ട്. അങ്ങനെ നല്ല മനസ്സുകൾ ഉള്ള ഒരുപാട് പേർ നമ്മുടെ ചുറ്റും ഉണ്ട്. അങ്ങനെ നന്മയുള്ള ഒരാളാണ് ബിജു എന്ന യുവാവ്. രോഗികളെ ആശുപത്രിയിൽ ആക്കാനും മരുന്നുവാങ്ങി നൽകാനും സാധനങ്ങൾ എത്തിക്കാനും സൗജന്യ സേവനം ആയി ഒളിക്കൽ അങ്ങാടിയിൽകഴിഞ്ഞ പന്ത്രണ്ട് വർഷമായി ബിജു ഉണ്ട്. ഇതുവരെ ബിജുവിന്റെ കരങ്ങളിലൂടെ സഹായം എത്തിയത് 700 ലേറെ വീടുകളിൽ. സ്ഥിരം സഹായം എത്തുന്നത് 150 വീടുകളിൽ.എവിടെയെങ്കിലും കഷ്ടപ്പെടുന്നവർ ഉണ്ടെന്നറിഞ്ഞാൽ ബിജു തേടിപ്പോകും. സഹായം ലഭിക്കേണ്ടവർ ആണെന്ന് ബോധ്യപ്പെട്ടാൽ സഹായം ചെയ്യാൻ ഒരുക്കമുള്ള വരെ തേടി ബിജുവിന്റെ ഓട്ടോ നീങ്ങും.
ഉള്ളവരോട് വാങ്ങി ഇല്ലാത്തവരെ സഹായിക്കും. അതാണ് ബിജുവിന്റെ രീതി. 12 വർഷങ്ങളായി പാവങ്ങൾക്കുള്ള ശുശ്രൂഷയാണ് ബിജുവിന്റെ ജീവിതം. ഒഴിവ് കിട്ടുമ്പോൾ ബിജു ജില്ലകളിലെ അഗതി മന്ദിരങ്ങളിൽ എത്തും. അവിടെയുള്ള അന്തേവാസികളുടെ മുടി മുറിച്ചു കൊടുക്കുകയും ഷേവ് ചെയ്തു കൊടുക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ സഹായമില്ലാതെ കഴിയുന്നവർ ഉണ്ടെന്ന് അറിഞ്ഞാൽ അവർക്ക് കൂട്ടിരിക്കും..
ഡയാലിസിസ് ചെയ്യേണ്ട രോഗികൾ ഉണ്ടെന്നറിഞ്ഞാൽ അവരെ ആശുപത്രിയിൽ എത്തിച്ചു വേണ്ടത് ചെയ്ത് കൊടുക്കും. വാടക പോലും കൊടുക്കാൻ കഴിയാതെ ദുരിതജീവിതം അനുഭവിക്കുന്നവരെ കണ്ടാൽ അവരുടെ വാടക കൊടുക്കാൻ തയ്യാറുള്ള ആരെയെങ്കിലും ബിജു കണ്ടെത്തും. പഠിക്കാൻ വകയില്ലാതെ കഴിയുന്ന കുട്ടികളെ കണ്ടാൽ സഹായം ചെയ്യാൻ തയ്യാറുള്ള സ്പോൺസർമാരെ കണ്ടെത്തി കൊടുക്കും. പഠനോപകരണങ്ങൾ നൽകാൻ തയ്യാർ ഉള്ളവരിൽ നിന്നും അത് വാങ്ങി ആവശ്യക്കാർക് നൽകും. സ്പോൺസർമാരെ കണ്ടെത്തി പതിനഞ്ചോളം വീടുകളുടെ മേൽക്കൂര പുതുക്കി പണിത് കൊടുത്തു.
സ്പോൺസർമാരുടെ സഹായത്താൽ നാല് വീടുകളും പണിതു കൊടുത്തു. ഒരു മനുഷ്യ ജന്മത്തിനു നൽകാൻ കഴിയുന്ന എല്ലാ സഹായവുമായി ഈ നല്ല മനുഷ്യൻ ഉണ്ട്. ശരിക്കും ദൈവ തുല്യമായ മനസ്സ് ഉള്ളതുകൊണ്ടാണ് ബിജുവിന് ഇതൊക്കെ സാധിക്കുന്നുവെന്നാണ് ഏവരും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുള്ളത്.കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായി തണലായി നിൽക്കാൻ ദൈവത്തിന്റെ കരങ്ങൾ ആയി ചിലർ എത്താറുണ്ട്. അങ്ങനെ നല്ല മനസ്സുകൾ ഉള്ള ഒരുപാട് പേർ നമ്മുടെ ചുറ്റും ഉണ്ട്.അങ്ങനെ നന്മയുള്ള ഒരാളാണ് ബിജു എന്ന യുവാവ്. ഒരർത്ഥത്തിൽ നിങ്ങളും ഒരു ദൈവം തന്നെയാണ്. ദൈവം തന്റെ മനസ്സ് കൊടുത്തു ഭൂമിയിലേക്കയച്ച മനുഷ്യനാണ് ഇദ്ദേഹം. ഇതുപോലെയുള്ള മനുഷ്യർ ഇന്നും ജീവിച്ചിരിക്കുന്ന അതുകൊണ്ടാണ് നമ്മുടെ കേരളം നശിക്കാത്തത്. ദൈവം അയച്ച ദൂതൻ ആയാണ് ഇദ്ദേഹത്തെ എല്ലാവരും കാണുന്നത്. ഏതായാലും ആ നല്ല മനസ്സുള്ള ബിജുവിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.