മകൾ വിജിയുടെ കല്യാണ ചിത്രത്തിൽ സന്തോഷത്തോടെ നിൽക്കുന്ന അശോകനും ഭാര്യ ലിലികുട്ടിയും ഈ ചിത്രം കാണുന്നവരുടെയെല്ലാം ഉള്ളം വേവുകയാണ്, കാരണം ഈ മൂവരും ഇന്ന് ഭൂമിയിൽ ഇല്ല, ബാക്കിയായത് വിജിയുടെ അനിയൻ വിപിൻ മാത്രമാണ്. പിന്നെ വിജിയുടെ മകൾ 18 ദിവസം മാത്രം പ്രായമുള്ള അനയ എന്ന പിഞ്ചു കുഞ്ഞും. കോവിഡ് ബാധിച്ച നിരവധി പേരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു രക്ഷിച്ച ആളാണ് അശോകൻ. ഒടുവിൽ അശോകൻ മാത്രം അല്ല, വീട്ടിലെ എല്ലാവരും ഒന്നിന് പുറകെ ഒന്നായി മരണത്തിനു കീഴടങ്ങിയത് നാട്ടുകാരെ ദുഃഖത്തിൽ ആഴ്ത്തുകയാണ്.
ലോക്ഡോണിൽ ജീവിക്കാൻ വക ഇല്ലാതെയായതോടെയാണ് കോവിഡിനോട് പോരാടാൻ ഉറച്ചു ഓട്ടോയുമായി തെരുവിലേക്ക് അശോകൻ എത്തിയത്. തുടർന്ന് കോവിഡ് ബാധിച്ചു അശോകൻ കഴിഞ്ഞ മാസം 30 നു മരിച്ചു. ഇതിനിടയിൽ ഭാര്യയ്ക്കും പൂർണ ഗർഭിണിയായ മകൾ വിജിയ്ക്കും കോവിഡ് ബാധിച്ചു. വിജി ഒരു മകൾക്കു ജന്മം നൽകി. കോവിഡ് ഗുരുതരമായത്തീടെ പ്രസവാനന്തരം വിജിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനാൽ ലിലികുട്ടിയും വെന്റിലേറ്ററിൽ ആയിരുന്നു. മകൾക്ക് 18 ദിവസം മാത്രം പ്രായം ഉള്ളപ്പോൾ കഴിഞ്ഞ ദിവസം വിജി വിടപറഞ്ഞു. പിന്നാലെ ഇന്നലെ ലിലികുട്ടിയും, ആശുപത്രിയിൽ എത്തിയതിനുശേഷം മൂവരും പരസ്പരം കണ്ടിട്ടില്ല. ഉറ്റവർ വിട്ടു പോയതും ഇവർ അറിഞ്ഞിട്ടില്ല. വിജിയുടെ മകൾ അനയ ഇപ്പോൾ അച്ഛൻ അഭിഷേകിന്റെ സംരക്ഷണയിൽ ആണ്. പൂ വില്പനക്കാരിയായ അഭിഷേകിന്റെ ‘അമ്മ ജലജയ്ക്കും പെൺകുഞ്ഞിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് എസ് യു ടി ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് അഭിഷേകിന്റെ വീട്ടിലേക് മാറ്റി.ഹോം ക്വാറന്റൈനിൽ ആണ്.