കോവിഡിന്റെ മറവില്‍ കിരണ്‍ കളി തുടങ്ങി… തെളിവുകള്‍ പുറത്ത്.

കോവിഡിന്റെ മറവില്‍ കിരണ്‍ കളി തുടങ്ങി… തെളിവുകള്‍ പുറത്ത്.കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ മ,ര,ണ,വുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി കിരണ്‍കുമാറിനെയും കൊണ്ട് ഊര്‍ജ്ജിതമായ തെളിവെടുപ്പും അന്വേഷണവുമാണ് പോലീസ് സംഘം നടത്തിവന്നിരുന്നത്. ഇന്നലെ കിരണിന്റെ വീട്ടില്‍ ഡമ്മി ഉപയോഗിച്ചും പന്തളത്ത് വിസ്മയ പഠിച്ച കോളേജിലും എല്ലാം തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയ അന്വേഷണ സംഘം ഇന്ന് വിസ്മയയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്താന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം അതിവേഗമാണ് മാറിമറിഞ്ഞത്.ഇന്ന് രാവിലെയാണ് കിരണിനു കോവിഡ് പോസിറ്റീവ് ആയി എന്നുള്ള വാർത്ത പുറത്തു വന്നത്.

ഇതോടെ തെളിവെടുപ്പ് മാറ്റി വെച്ചു മൂന്നു ദിവസത്തേക്കാണ് കിരൺ കുമാറിനെ പോലീസ് കസ്റ്റഡയിൽ ലഭിച്ചത്.ഇന്ന് ബുധനാഴ്ച കസ്റ്റഡി തീരാൻ ഇരിക്കവെയാണ് കോവിഡ് ബാധിച്ചത്.ഇനി കിരൺ കുമാറിനെ രണ്ടു ആഴ്ച കഴിഞ്ഞു മാത്രമേ പോലീസ് കസ്റ്റഡിയിൽ ലഭിക്കു.ഈ സാഹചര്യത്തിൽ കേസിൻറെ തുടർ നടപടി വൈകാൻ സാദ്യത ഉണ്ട്.കൂടാതെ പ്രതിയെ ചോദ്യം ചെയുകയും തെളിവെടുപ്പും നടത്തിയ ഉദോഗസ്ഥർ എല്ലാം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.ശാസ്‌താം കോട്ട ഡി വൈ എസ് പി രാജ് കുമാറിന്റെ നേത്യത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് ഇന്നലെ കിരൺ കുമാറിനെ കിരൺ കുമാറിന്റെ വീട് വിസ്മയ പഠിച്ചിരുന്ന പന്തളത്തെ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എത്തിച്ചു കൊണ്ട് തെളിവ് എടുക്കൽ നടത്തിയത്.വിസ്മയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിൽ എത്തിച്ചു കൊണ്ടും തെളിവ് എടുക്കൽ നടത്തിയിരുന്നു.എന്നാൽ എത്രെയും പെട്ടെന്ന് തെളിവ് എല്ലാം ശേഖരിച്ചു കൊണ്ട് കുറ്റ പത്രം സമർപ്പിക്കാൻ ഇരിക്കവെയാണ് കിരണിനു കോവിഡ് ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *