കയ്യെത്തും ദൂരത്തു എന്ന സീരിയലിൽ ദുർഗ എന്ന കഥാപാത്രമായി തിളങ്ങുകയാണ് നദി വൈഷ്ണവി സായ്കുമാർ.പ്രശസ്ത നടൻ സായ്കുമാറിന്റെ മകളാണ് വൈഷ്ണവി.ആദ്യ ഭാര്യയായ പ്രസന്നയെയുമായി പിരിഞ്ഞതോടെ മകളെയും ഉപേക്ഷിച് സായ്കുമാർ ബിന്ദു പണിക്കാരെ വിവാഹം ചെയ്യുകയായിരുന്നു.ജീവിത യാത്രയിൽ അച്ഛൻ ഉപേക്ഷിച്ചു പോയത് കൗമാരക്കാരിയായ വൈഷ്ണവിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.നാണക്കേടിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയുമാണ് തങ്ങളുടെ ജീവിതം കടന്നു പോയത് എന്ന് പ്രസന്ന വെളിപ്പെടുത്തിയിട്ടുണ്ട് .2018 ൽ നടന്ന വൈഷ്ണവിയുടെ വിവാഹത്തിനും സായ്കുമാർ എത്തിയിരുന്നില്ല.
ജീവിത വഴിയിൽ തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛനോട് വൈഷ്ണവിക്ക് കാര്യമായ മമത ഇല്ലെന്ന് പല സംഭവങ്ങളിലൂടെയും പ്രേക്ഷകർക്ക് വെളിപ്പെട്ടിട്ടുണ്ട്.സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടില്ലെന്നും സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം അത് എനിക്ക് വ്യക്തമല്ല.കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാനും താത്പര്യമില്ലെന്ന് അടുത്തിടെ നടന്ന അഭിമുഖത്തിൽ വൈഷ്ണവി വെളിപ്പെടുത്തിയിരുന്നു.അച്ഛനോട് ഇപ്പോൾ അടുപ്പമില്ലെങ്കിലും അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ എനിക്ക് ഇപ്പോഴും അഭിമാനമേ ഉള്ളു എന്ന് വൈഷ്ണവി വ്യക്തമാക്കിയിരുന്നു.അതിനിടെ കഴിഞ്ഞ ദിവസമായിരുന്നു വൈഷ്ണവിയുടെയും ഭർത്താവ് സുജിത്തിന്റെയും മൂന്നാം വിവാഹ വാർഷികം.ആരാധകരും സഹ താരങ്ങളുമെല്ലാം വൈഷ്ണവിക്ക് ആശംസകൾ അർപ്പിച്ച രംഗത്തെത്തിയയിരുന്നു.അതെ സമയം ഇപ്പോഴും ചർച്ചയാകുന്നത് എന്ത് കൊണ്ട് മകളുടെ വിവാഹത്തിന് എത്തിയില്ല എന്ന സായ്കുമാറിന്റെ വാക്കുകളാണ്.
ബിന്ദു പണിക്കരുടെ മകളെ സ്വന്തം മകളായി നോക്കുമ്പോഴും തന്ടെ ആദ്യ വിവാഹത്തിലെ മകളെ സായ്കുമാർ നോക്കുന്നിലെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നു.പൂജ്യത്തിൽ നിന്നുമാണ് താൻ തുടങ്ങിയതെന്നും അത്രയും കാലം ജീവിച്ചാർത് തന്ടെ ആദ്യ ഭാര്യക്കും മകൾക്കും വേണ്ടിയാണെന്നും താരം പറയുന്നു.മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്.സന്തോഷത്തോടെയാണ് തനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്.