മാസ്‌ക് ഇല്ലാതെ തെളിവെടുപ്പ്…. ഒടുക്കം കോവിഡ്… കിരണ്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍… വിസ്മയ കേസിൽ പോലീസ് കസ്റ്റഡി ഉണ്ടായിരുന്ന കിരൺ കുമാറിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.കിരണിനു കോവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാറ്റിൻ കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.കസ്റ്റഡി അവസാനിക്കുന്ന ദിവസം ആയ ഇന്നലെ വിസ്മയയുടെ വീട്ടിൽ എത്തിച്ചു കൊണ്ട് തെളിവ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കാൻ അയിരുന്നു പോലീസ് പദ്ധതി.ഇതിനായി രാവിലെ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത് തുടർന്ന് ഓൺ ലൈൻ ആയി കൊണ്ട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി കൊണ്ട് റിമാൻഡ് ചെയ്യുകയായിരുന്നു.
കൊട്ടാരക്കര സബ് ജയിലിൽ ജുഡീഷ്യണൽ കസ്റ്റഡിയിൽ തുടരുന്നതിനു ഇടയിൽ തെളിവ് എടുക്കുന്നതിനായി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ കിരൺ കുമാറിനെ വിട്ടു നല്കയിരുന്നു.കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാൻ ഇരിക്കെയാണ് കോവിഡ് വന്നത്.ഇനി കോവിഡ് മാറി സുഖമായ ശേഷം ആയിരിക്കും തെളിവ് എടുക്കൽ.ഇനി രണ്ടു ആഴ്ചക്ക് ശേഷം പോലീസ് കസ്റ്റഡയിൽ ലഭിക്കും ഈ സാഹചര്യത്തിൽ കേസിന്റെ തുടർ നടപടി വൈകാൻ സാദ്യത ഉണ്ട്.കൂടാതെ പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് എടുപ്പ് നടത്തിയ ഉദോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചു.റൂറൽ എസ് പി ഡി വൈ എസ് പി രാജ് കുമാർ ഉൾപ്പെടെ കഴിഞ്ഞ ദിവസം കിരൺ കുമാറിന്റെ കൂടെ സദാ സമയം ഉണ്ടായിരുന്ന 15 അംഗ പോലീസ് സംഘവും പരിശോധനക്ക് വേണ്ടി എത്തിയ പോലീസ് സർജന്മാരും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ ഉള്ളവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.