ചിതലരിച്ച കെട്ടുകണക്കിന് പണവുമായി റോഡിൽ കറങ്ങി കുട്ടികൾ, ഒടുവിൽ

ചിതലരിച്ച കെട്ടുകണക്കിന് പണവുമായി റോഡിൽ കറങ്ങി കുട്ടികൾ, ഒടുവിൽ ബാഗുകളിലും ഇരുബ് പെട്ടികളിലും അടക്കം സൂക്ഷിച്ചിരുന്ന പണം ചിതൽ അരിച്ചതായി വാർത്തകൾ രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും പലപ്പോഴായി വന്നിട്ടുണ്ട് ഇത്തരത്തിൽ ചെറുതും വലുതുമായ തുക നഷ്ട്ടപ്പെട്ട കഥകൾ നിരവധിയാണ്.ഇതിനു സമാനമായ ഒരു വാർത്തയാണ് ഇപ്പോൾ ആന്ധ്രാ പ്രദേശിൽ നിന്നും വരുന്നത് ചെറുകിട വ്യവസായി ആയ ജിഗിലി എന്ന ആൾ ആണ് തന്റെ സബാദ്യം ഇരുബ്ബ്‌ പെട്ടിയിൽ സൂക്ഷിച്ചു ഇത്തവണ പണി വാങ്ങിയിരിക്കുന്നത് ജിഗിലിയുടെ അഞ്ചു ലക്ഷം രൂപയാണ് ചിതൽ അരിച്ചു പോയത്

കഴിഞ്ഞ ചൊവ്വ പെട്ടി തുറന്നു നോക്കിയപ്പോൾ ആണ് പണം പൂർണമായും ചിതൽ അരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ഞി വിൽപ്പനക്കാരൻ ആയ ജിഗിലി വീട് വെക്കാനായി കരുതി വെച്ചത് അയിരുന്നു ഈ തുക ചിതൽ അരിച്ചു ഉപയോഗ ശൂന്യമായ പണം അദ്ദേഹം പ്രദേശത്തെ റോഡിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്ക് നൽകി കുട്ടികൾ ഇത്രെയും തുകയുമായി കറങ്ങുന്നത് പലരും കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയും അവർ പണത്തിന്റെ ഉറവിടം കണ്ടത്തുകയായിരുന്നു.പണം ചിതൽ അരിക്കുന്ന സംഭവം ആദ്യമായിട്ടല്ല ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2012 ൽ ഉത്തർ പ്രദേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിൽ പണം ചിതൽ അരിച്ചത് ചർച്ചക്ക് വഴി ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *